Latest NewsKeralaNews

വയറിളക്കം ബാധിച്ച് 13 വയസ്സുകാരൻ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം

തൃശ്ശൂർ: വാഗമണ്ണിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 13 വയസ്സുകാരൻ വയറിളക്കം ബാധിച്ച് മരിച്ചു. കൊട്ടാരത്തുവീട്ടിൽ അനസിന്റെ മകൻ ഹമദാനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം. ഭക്ഷ്യവിഷബാധ മൂലമാണ് കുട്ടി മരിച്ചതെന്നാണ് വീട്ടുകാരുടെ പരാതി.

കഴിഞ്ഞ രണ്ടാം തിയതിയാണ് അനസും കുടുംബവും വാഗമണ്ണിലേക്ക് ഉല്ലാസയാത്ര പോയത്. തിരിച്ചുവരുന്നതിനിടെ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണം ഇവർ കഴിച്ചിരുന്നു. പനി, ഛർദി, വയറിളക്കം എന്നിവയുണ്ടായതിനെത്തുടർന്ന് ഹമദാനെയും സുഹൃത്തുക്കളായ മൂന്ന് പേരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹമദാൻ മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button