Latest NewsKeralaNews

വേനൽ മഴ കനക്കുന്നു, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ശനിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിന്റെ തെക്ക്- കിഴക്കൻ മേഖലയിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതാണ്

സംസ്ഥാനത്ത് വേനൽ മഴ ശക്തമായതോടെ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ അനുഭവപ്പെടുക. അതേസമയം, തീരദേശ നിവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറയുമെങ്കിലും, അടുത്ത മൂന്ന് ദിവസം കൂടി വേനൽ മഴ തുടരുന്നതാണ്.

Also Read: ‘കേരളം തീവ്രവാദത്തിന്റെ മുഖ്യ കേന്ദ്രമായി മാറി, ലോകത്ത് എവിടെ സ്ഫോടനം നടന്നാലും അതിനൊരു മലയാളി ടച്ചുണ്ട്’ : കെ പി ശശികല

ശനിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിന്റെ തെക്ക്- കിഴക്കൻ മേഖലയിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതാണ്. പിന്നീടുള്ള മണിക്കൂറുകളിൽ അവ ന്യൂനമർദ്ദമായി മാറുകയും, മഴ വീണ്ടും തുടരുന്നതുമാണ്. നിലവിൽ, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button