ഇസ്ലാം മതത്തിലേക്ക് 32000 പേർ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വാദങ്ങൾക്ക് എതിരെ ശ്രീജിത്ത്‌ പെരുമന

കേരള സ്റ്റോറി എന്ന പേരിൽ ഇസ്ലാമോഫോബിയ കയറ്റി അയക്കുന്ന സംവിധായകൻ സുധിപ്തോ സെൻ

ലൗ ജിഹാദ് എന്ന ഇസ്ലാംഫോബിയ തുടർച്ചയായി പ്രചരിപ്പിക്കുന്ന സുദിപ്തോ സെന്നിനു തടയിടാൻ സാധിക്കാത്തത് കേരളത്തിന്‌ അപമാനമാണെന്ന് അഡ്വ ശ്രീജിത്ത്‌ പെരുമന. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു ശ്രീജിത്തിന്റെ വിമർശനം.

കുറിപ്പ് പൂർണ്ണ രൂപം

കേന്ദ്ര സർക്കാരും, സുപ്രീംകോടതിയും അസന്നിഗ്ദമായി രേഖമൂലം നിഷേധിച്ച ലൗ ജിഹാദ് എന്ന ഇസ്ലാംഫോബിയ തുടർച്ചയായി പ്രചരിപ്പിക്കുന്ന സുദിപ്തോ സെൻ എന്ന പൊട്ടൻഷ്യൽ സംഘിക്ക് തടയിടാൻ സാധിക്കാത്തത് കേരളത്തിന്‌ അപമാനമാണ്.

READ ALSO: കേരളത്തില്‍ വന്ദേ ഭാരതിന് അത്യാധുനിക സുരക്ഷ, ഇനി കല്ലെറിയുന്നവര്‍ പെടും

കേരള സ്റ്റോറി എന്ന പേരിൽ ഇസ്ലാമോഫോബിയ കയറ്റി അയക്കുന്ന സംവിധായകൻ സുധിപ്തോ സെൻ ആദ്യമായല്ല കേരളത്തിൽ വിഷം കലക്കുന്നത്..
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് സ്ഥാപിച്ചുകൊണ്ട് 2018-ൽ സെൻ സംവിധാനം ചെയ്ത ‘ഇൻ ദ നെയിം ഓഫ് ലവ്!’ എന്ന ) 52 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി ഉറങ്ങിയിരുന്നു.
ഇൻറർനെറ്റ് മൂവി ഡാറ്റാബേസിൽ (IMDb) പ്രസ്തുത ഡോക്യുമെന്ററിയെക്കുറിച്ച് പറയുന്നുത് ഇങ്ങനെ :

‘അടുത്തിടെയുള്ള ഒരു റിപ്പോർട്ട് പ്രകാരം, 2009 മുതൽ – കേരളത്തിൽ നിന്ന് 17,000-ത്തിലധികം പെൺകുട്ടികളും മംഗലാപുരത്ത് നിന്ന് 15,000-ത്തിലധികം പെൺകുട്ടികളും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവർ സിറിയയിലും അഫ്ഗാനിസ്ഥാനിലും മറ്റ് ഐഎസിന്റെയും താലിബാൻ സ്വാധീനമുള്ള പ്രദേശങ്ങളിലും എത്തപ്പെട്ടു എന്നായിരുന്നു ഡോക്യുമെന്റ്റി പറയുന്നത്. (ഡോക്യുമെന്റ്റി പോസ്റ്റർ ഇതോടൊപ്പം )

ഇപ്പോൾ ഇറക്കുന്ന കേരള സ്റ്റോറി സിനിമയിൽ 32,000 (17000+15000) എന്ന കണക്ക് കാണിക്കുന്നു. ഇതിൽ നിന്നുതന്നെ ഇയാളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വ്യക്തമാണ് എന്നത് കാണുക.

ലൗ ജിഹാദ് ഈ നാട്ടിലുണ്ടോ❓️
സംഘപരിവാർ ഭരണകൂടം തന്നെ രാജ്യത്ത് ലൗ ജിഹാദ് എന്നൊന്നില്ല എന്നും, ആകെ രണ്ട് കേസുകൾ മാത്രമാണ് മതം മാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉള്ളൂ എന്നും ആഭ്യന്തര മന്ത്രി ലോക്സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. (സഭ രേഖകൾ ഇതോടൊപ്പം )

ലോക് സഭ 04.02.2020
സ്റ്റാർഡ് ചോദ്യം നമ്പർ: 23
ബഹനാൻ ബെന്നി:
(എ) കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം സർക്കാരിന് അറിയാമോ,
(ബി) എങ്കിൽ, അതിന്റെ വിശദാംശങ്ങൾ, കൂടാതെ
(സി)കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കേരളത്തിൽ നിന്ന് ഏതെങ്കിലും കേന്ദ്ര ഏജൻസികൾ ലൗ ജിഹാദ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ, എങ്കിൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുമോ?

ഉത്തരം
ആഭ്യന്തര മന്ത്രി
(ശ്രീ ജി. കിഷൻ റെഡ്ഡി) (എ) മുതൽ (സി): പ്രസ്താവന സഭയുടെ മേശപ്പുറത്ത് വെക്കുന്നു.
(എ) മുതൽ (സി): ഭരണഘടനയുടെ ആർട്ടിക്കിൾ 25 പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയ്ക്ക് വിധേയമായി മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നു. കേരള ഹൈക്കോടതി ഉൾപ്പെടെ വിവിധ കോടതികൾ ഈ കാഴ്ചപ്പാട് ശരിവച്ചു. നിലവിലുള്ള നിയമങ്ങൾ പ്രകാരം ‘ലവ് ജിഹാദ്’ എന്ന പദം നിർവചിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ഏജൻസികളൊന്നും ഇത്തരത്തിൽ ലവ് ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, കേരളത്തിൽ നിന്നുള്ള മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നുണ്ട്.

അതായത് രാജ്യത്ത് ഇന്നേവരെ ഒരു ലൗ ജിഹാദ് കേസുപോലും ഇല്ലാ എന്ന് രാജ്യത്തെ സംഘപരിവാർ ഭരണകൂടവും അന്വേഷണ ഏജൻസികളും പറഞ്ഞിട്ടും ഈ തീവ്രവാദ സിനിമക്ക് തടയിടാൻ നമുക്ക് സാധിച്ചില്ലെങ്കിൽ അത് അങ്ങേയറ്റത്തെ പരാജയമായി വിലയിരുത്തേണ്ടി വരും.
അഡ്വ ശ്രീജിത്ത്‌ പെരുമന

Share
Leave a Comment