ന്യൂഡല്‍ഹി : കേരളത്തില്‍ ഏറെ വിവാദമായ സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് കത്തെഴുതി ബിനോയ് വിശ്വം . കേരളത്തിനും മുസ്ലീം സമുദായത്തിനുമെതിരെയുള്ള രാഷ്ട്രീയ പ്രേരിത വിദ്വേഷ പ്രചാരണമല്ലാതെ മറ്റൊന്നുമല്ല സിനിമയെന്നും ബിനോയ് വിശ്വം ആരോപിച്ചു. തെറ്റായ വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ എന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു.
Read Also: ദന്തൽ മേഖലയിൽ കൂടുതൽ അവസരം: ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി യുകെ സംഘം
‘കേരളത്തില്‍ നിന്ന് കാണാതായ 32000 സ്ത്രീകളുടെ കഥയാണ് ചിത്രം വെളിപ്പെടുത്തുന്നത്. ഈ അവകാശവാദം നുണകളുടെയും അപവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ് . അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും നടത്തിയ പ്രസ്താവനകള്‍ സിനിമ ബോധപൂര്‍വം തെറ്റായി ഉദ്ധരിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു . മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി വിവര്‍ത്തനം ചെയ്യുകയും ചെയ്തു, ലൗ ജിഹാദ് ഗൂഢാലോചനയില്‍ വിശ്വസിക്കുന്നില്ല’, ബിനോയ് വിശ്വം കത്തില്‍ പറയുന്നു .
Post Your Comments