Latest NewsKeralaNews

കക്കുകളി നിരോധനം: കേരള കോൺഗ്രസ് (എം) അഭിപ്രായം പറയണമെന്ന് ജോർജ് കുര്യൻ

തിരുവനന്തപുരം: കക്കുകളി നിരോധിക്കണമെന്ന ബിഷപ്പുമാരുടെ ആവശ്യത്തെ കേരള കോൺഗ്രസ് അനുകൂലിക്കുന്നുണ്ടോ എന്ന് കേരള കോൺഗ്രസ് (എം) വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. കേരള സ്റ്റോറിയെപ്പറ്റിയുള്ള രണ്ട് കേരള കോൺഗ്രസുകളുടെയും അഭിപ്രായം വ്യക്തമാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഹിറ്റിലേക്ക് പിഎസ് 2 !! പിന്നാലെ വിവാദം: ചിത്രത്തിലെ ‘ വീര രാജ വീര’ ഗാനം കോപ്പിയടി, ആരോപണവുമായി ഗായകന്‍

ആറാം തിരുമുറിവിനെതിരെ പടപൊരുതി ജയിച്ച കേരളാ കോൺഗ്രസുകളുടെ നിഴൽ പോലും ഇന്ന് ദൃശ്യമല്ല. വല്യേട്ടൻമാരുടെ മുന്നിൽ മുട്ടുമടക്കി പഞ്ചപുച്ഛമടക്കി നിൽക്കുന്ന കേരളാ കോൺഗ്രസുകൾ അവർ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ജനവിഭാഗത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അയൽവാസിയായ ഗൃഹനാഥനോട് അടങ്ങാത്ത പക, കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ: അമ്മയും മകളും ഒളിവിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button