MollywoodLatest NewsKeralaNewsEntertainment

എന്നെ പുക വലിക്കാൻ പഠിപ്പിച്ചത് ഷൈൻ, ഇപ്പോൾ ആളാകെ മാറി: താരത്തെക്കുറിച്ച് നടി അനുശ്രീ

ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു

തന്നെ പുകവലിക്കാൻ പഠിപ്പിച്ചത് ഷൈൻ ടോമും ബാലു വർഗീസുമാണെന്ന് നടി അനുശ്രീ. ബിനു എസ് സംവിധാനം ചെയ്ത ഇതിഹാസ എന്ന ചിത്രത്തിൽ അനുശ്രീ പുകവലിയ്ക്കുന്ന ഒരു രംഗമുണ്ട്. അതിനു തന്നെ സഹായിച്ചത് ഷൈൻ ടോമും ബാലു വർഗീസുമാണെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ പങ്കുവച്ചു. ഷൈൻ ഇന്റർവ്യൂസിൽ ഒക്കെ സംസാരിക്കുന്നത് കാണുമ്പോൾ ആളാകെ മാറിപ്പോയോ എന്ന് ചിന്തിക്കുമെന്നും നടി പറഞ്ഞു.

READ ALSO: പപ്പടമല്ല ഇത്തവണ വില്ലനായത് ‘ചൂടു പൂരി’: കല്യാണ വീട്ടില്‍ തല്ലുമാല

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘ഷൈൻ ഇപ്പോൾ ഭയങ്കര സംഭവമായി മാറി. ഇന്റർവ്യൂസിൽ ഒക്കെ ഷൈനിനെ കാണുമ്പോൾ ഒരുപാട് മാറിപ്പോയോ എന്ന് ചിന്തിക്കും. കാരണം ഞങ്ങൾ ഇതിഹാസയിൽ അഭിനയിക്കുന്ന സമയത്ത് ആവശ്യം ഇല്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. ദൈവമേ ഈ ചേട്ടൻ എന്താ ഇങ്ങനെ എന്ന് ഞാൻ ഓർത്തിട്ടുണ്ട്. ഭയങ്കര പാവം ആയ ഒരു മനുഷ്യൻ. വണ്ടിയിൽ കേറിയിരുന്നാലും അതിൽ പോയിരുന്നു ഉറങ്ങുന്നത് ഒക്കെ കാണാം. ഷോട്ട് റെഡി ആവുമ്പോൾ വന്നു അഭിനയിച്ചിട്ട് പോകും. ഞാൻ ആ സിനിമയിൽ സ്‌മോക്ക് ചെയ്യുന്ന സീൻ ഒക്കെ ഉണ്ട്. എന്നെ പുകവലിക്കാൻ പഠിപ്പിക്കുന്നത് ബാലുവും ഷൈനും ആയിരുന്നു.

അന്നാണെങ്കിലും നമ്മൾ പ്രൊമോഷന് വേണ്ടി ഒക്കെ സംസാരിക്കുന്ന സമയത്ത് പോലും ഭയങ്കര ലൈറ്റ് ആയിട്ടും മൈൽഡ് ആയിട്ടും ഒക്കെ സംസാരിക്കുന്ന ആളായിരുന്നു. ഇപ്പൊ പുള്ളി കൗണ്ടർ ഒക്കെ അടിച്ച് ഭയങ്കര മാറ്റത്തിൽ ഒക്കെ നടക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു’, അനുശ്രീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button