ലഖ്നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റസിനെതിരായ ആര്‍സിബിയുടെ വിജയം ആഘോഷിക്കാനൊരുങ്ങിയ കാണികൾക്ക് അതിലും വലിയൊരു ഷോ നൽകിയിരിക്കുകയാണ് സൂപ്പർ താരങ്ങൾ. വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ നടന്ന വാക്കേറ്റം അപ്രതീക്ഷിതമായിരുന്നു. മത്സരത്തിന് ശേഷമാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. എന്നാല്‍ തര്‍ക്കത്തിന്റെ കാരണം വ്യക്തമല്ല. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ഒരു വിക്കറ്റ് തോൽവിയ്ക്ക്, ലഖ്നൗ ഏകന സ്റ്റേഡിയത്തിൽ 18 റൺസിന്റെ വിജയവുമായി കോഹ്‌ലിയും ടീമും പകരം വീട്ടുകയായിരുന്നു.
മത്സരം വിജയിച്ച സന്തോഷത്തിൽ സ്റ്റേഡിയത്തിലെ കാണികളെ അഭിവാദ്യം ചെയ്തു നിൽക്കുകയായിരുന്നു വിരാട് കോഹ്‌ലി. അദ്ദേഹത്തിന്റെ അടുത്തെത്തിയ ലഖ്നൗ ഓപ്പണർ കൈൽ മായേഴ്സ് എന്തോ പറയുന്നതോടെ കോഹ്‌ലിയുടെ മുഖഭാവം മാറുന്നതും കാണാം. തുടർന്ന് അവിടെയെത്തിയ ഗംഭീർ, മെയേഴ്‌സിനെ അവിടെനിന്നും പിടിച്ചുമാറ്റുന്നു. അതിനുശേഷം കോഹ്‌ലിയും ഗംഭീറും തമ്മിലായി തർക്കം. സഹതാരങ്ങളും പരിശീലകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഗംഭീർ വീണ്ടും പ്രകോപനവുമായി കോഹ്‌ലിക്ക് നേരെ തിരിയുകയായിരുന്നു.
ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അതിനുള്ള മറുപടി കോലി കഴിഞ്ഞദിവസം ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തിലും കൊടുത്തു. അതേ രീതിയിലുള്ള ആംഗ്യം കോലിയും കാണിച്ചു. ഇതായിരിക്കാം തർക്കത്തിന് കാരണമെന്നാണ് കരുതുന്നത്. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്‌നൗ കോച്ച് ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. ഇതിനുമുൻപ് 2013 ഐപിഎല്ലിൽ കൊൽക്കത്ത നായകനായിരുന്ന ഗംഭീറും, കോഹ്‌ലിയും പരസ്പരം നടന്നടുത്ത് കയ്യാങ്കളിയിലേക്ക് നീങ്ങിയ വീഡിയോ ഇന്നും ഇന്റർനെറ്റിൽ തരംഗമാണ്.
Leave a Comment