Latest NewsKeralaNews

സുഡാൻ രക്ഷാദൗത്യം: 20 മലയാളികൾ കൂടി നാട്ടിലെത്തി, ഇതുവരെ എത്തിയത് 132 പേർ

തിരുവനന്തപുരം: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഇതുവരെ 132 മലയാളികൾ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്തി. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും സൗദിയിലെ ജിദ്ദ വഴിയായിരുന്നു ഇവരെ യുദ്ധമുഖത്തു നിന്നും മോചിപ്പിച്ചത്. പിന്നീട് ഡൽഹി, മുംബൈ, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങളിലെത്തിയ ഇവരെ നോർക്ക റൂട്ട്‌സ് അധികൃതർ സ്വീകരിച്ചു. പിന്നീട് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ വഴിയും, റോഡുമാർഗ്ഗവുമാണ് ഇവർ നാട്ടിലെത്തിയത്. നോർക്ക റൂട്ട്‌സ് അധികൃതരുടെ നേതൃത്വത്തിൽ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി.

Read Also: ടെണ്ടർ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിക്ക്: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ശോഭ സുരേന്ദ്രൻ

ചൊവ്വാഴ്ച്ച രാത്രിയോടെ മൂന്നു പേർ കോഴിക്കോട് വിമാനത്താവളത്തിലും 10 പേർ കൊച്ചിയിലും, 7 പേർ തിരുവനന്തപുരത്തുമാണെത്തിയത്. ജിദ്ദയിൽ നിന്നും ബംഗളൂരുവിലെത്തുകയും തുടർന്ന് ക്വാറന്റെയ്‌നിലാവുകയും ചെയ്ത 22 പേരിൽ 20 പേരാണ് ഇന്ന് തിരിച്ചെത്തിയവർ. കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും കൊച്ചിയിലെത്തിയ 186 പേരിൽ 32 മലയാളികളാണുണ്ടായിരുന്നത്.

സുഡാനിൽ നിന്നെത്തുന്ന മലയാളികളായ യാത്രക്കാരെ സ്വീകരിക്കാനും അവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഡൽഹി, മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിലും കേരളത്തിലെ നാലു വിമാനത്താവങ്ങളിലും നോർക്ക റൂട്ട്‌സ് പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളിൽ എത്തുന്നവരെ വിമാന മാർഗ്ഗവും, റോഡ് റെയിൽ മാർഗ്ഗവും നാട്ടിൽ വീടുകളിലെത്തിക്കുന്നതിനും സൗകര്യമുണ്ട്. ഇതിനാവശ്യമായ യാത്രാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും.

Read Also: 8 വർഷമായിട്ട് ബംഗളൂരുവിൽ നിന്ന് കേൾക്കാത്ത ചോദ്യം, രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് കേട്ടു!-യുവതിയുടെ വൈറൽ കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button