തൃശൂർ: എഐ കാമറ വിവാദത്തിൽ ഗുരുതര ആരോപണങ്ങളുമായി ശോഭ സുരേന്ദ്രൻ. സുപ്രധാന കരാറുകൾ എല്ലാം നേടുന്നത് മുഖ്യമന്ത്രിക്ക് താല്പര്യമുള്ളവർ ആണെന്നും ക്യാമറ ടെൻഡർ നൽകിയത് മുഖ്യമന്ത്രിയുടെ മകൻറെ ഭാര്യ പിതാവ് പ്രകാശ് ബാബുവിന് ആണെന്നും ശോഭ വെളിപ്പെടുത്തി. മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി തയാറാകണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ടെൻഡറിന് പ്രകാശ് ബാബു ഹാജരായില്ല. മറിച്ച് അയാൾക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് വീഡിയോ കോൺഫറസിങ്ങിലൂടെ ഹാജരായത്. ടെണ്ടർ വിളിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് മകന്റെ ഭാര്യ പിതാവിന്റെ ബിനാമിയിലൂടെ ടെണ്ടർ നൽകിയതെന്ന് മുഖ്യമന്ത്രി പറയണമെന്ന് ശോഭ പ്രതികരിച്ചു. ഈ വ്യക്തിയുടെ പേര് അറിയാമായിരുന്നിട്ടും പ്രതിപക്ഷം അത് മറിച്ചുവെച്ചെന്നും ശോഭ ആരോപിച്ചു. മുഖ്യമന്ത്രിയെ വെള്ളപൂശാൻ വേണ്ടി പ്രതിപക്ഷം സഹകരിക്കുകയാണെന്നും ശോഭ കൂട്ടിച്ചേർത്തു.
Post Your Comments