News

വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് സന്ദീപ് വാചസ്പതി

വന്ദേ ഭാരത് എക്സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തിന് എതിരെ നിശബ്ദത പാലിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രാഷ്ട്ര വിരുദ്ധ മന:സ്ഥിതി ഉണ്ടെന്ന് മനസ്സിലാക്കണം: സന്ദീപ് വാചസ്പതി

ആലപ്പുഴ: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് സന്ദീപ് വാചസ്പതി. നിങ്ങള്‍ക്ക് വന്ദേ ഭാരതിന് നേരേ ഉണ്ടായ ആക്രമണത്തെ ന്യായീകരിക്കാനോ അല്ലെങ്കില്‍ പിന്തുണ നല്‍കാനോ തോന്നുന്നുണ്ടോ, അല്ലെങ്കില്‍ വിഷയത്തില്‍ മൗനം പാലിക്കാനോ തോന്നുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് രാഷ്ട്രവിരുദ്ധ മനസ്സാണ് ഉള്ളതെന്ന് മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് എത്തിയത്.

Read Also: രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംതെറ്റി മരത്തിലിടിച്ച് മറിഞ്ഞു : സംഭവം പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ മലപ്പുറം തിരൂരില്‍ ഉണ്ടായ കല്ലേറിനെ ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കാനോ നിശ്ശബ്ദ പിന്തുണ നല്‍കാനോ തോന്നുന്ന മാനസിക നില ഉണ്ടെങ്കില്‍ താങ്കള്‍ക്ക് രാഷ്ട്ര വിരുദ്ധ മന:സ്ഥിതി ഉണ്ടെന്ന് മനസ്സിലാക്കുക. അത് തെറ്റാണെന്ന് വിളിച്ചു പറയാന്‍ ധൈര്യം കാണിച്ചാല്‍ ആരാണ് ആ മാനസികാവസ്ഥയിലേക്ക് താങ്കളെ എത്തിച്ചതെന്ന് മനസ്സിലാക്കാനും കഴിയും’.

‘വന്ദേ ഭാരതിന് നേരേയുണ്ടായ ആക്രമണത്തില്‍ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. തിരൂരില്‍ നിന്ന് എടുത്തതിന് പിറകെയാണ് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ട്രെയിനിന്റെ ചില്ലിന് പൊട്ടല്‍ വീണു. കാസര്‍കോട് തിരുവനന്തപുരം സര്‍വീസിനിടെ തിരുര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ആക്രമണം. വൈകീട്ട് 5-നാണ് ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടത്. വൈകീട്ട് 5.15 ഓടെ കല്ലേറുണ്ടാകുകയും ചെയ്തു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button