
മുംബൈ: തനിക്ക് ഇന്ത്യയിൽ വധഭീഷണിയുണ്ടെന്ന ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രസ്താവനയോട് പ്രതികരിച്ച് നടി കങ്കണ റണൗത്ത് രംഗത്ത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും അതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും കങ്കണ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സൽമാൻ ഖാന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
‘ഞങ്ങൾ അഭിനേതാക്കളാണ്, സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്, അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. അതിനാൽ ഭയപ്പെടേണ്ട കാര്യമില്ല. എനിക്ക് നേരെ വധഭീഷണി ഉണ്ടായപ്പോള്‍ എനിക്കും സർക്കാർ സുരക്ഷ നൽകി. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. ഞങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്,’ കങ്കണ വ്യക്തമാക്കി.
വധഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാൻ ഖാന് വൈ കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് നൽകുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ യുഎഇയിൽ താന്‍ സുരക്ഷിതനാണെന്നും, ഇന്ത്യയിൽ ഒരു ചെറിയ പ്രശ്നമുണ്ടെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. തനിക്കെതിരെ ഗുരുതരമായ ഭീഷണിയുണ്ടെന്നും അതിനാലാണ് സുരക്ഷയൊരുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ദുബായിലാണ് താരമിപ്പോഴുള്ളത്.
Post Your Comments