Latest NewsNewsLife StyleFood & Cookery

നാലുമണി പലഹാരമായി എളുപ്പത്തിൽ തയ്യാറാക്കാം ഓട്‌സ് കട്‌ലറ്റ്

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് ഓട്‌സ്. ഓട്‌സ് കൊണ്ട് ഉഗ്രന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ?

ഒരേസമയം ശരീരത്തിന് ഗുണകരവും രുചികരവുമായ ഒരു വിഭവമാണ് ഓട്‌സ് കട്‌ലറ്റ്. ഇതില്‍ അത്യാവശ്യം പച്ചക്കറികളും ചേര്‍ക്കുന്നുണ്ട്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

Read Also : മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു സൃഷ്ടിയും ശരിയല്ല, സർക്കാരിന് വിലക്കാൻ കഴിയില്ല, ജനങ്ങൾ ബഹിഷ്കരിക്കണം: സജി ചെറിയാൻ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ചെടുത്ത ശേഷം അത് നന്നായി പൊടിച്ചുവയ്ക്കുക. ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ച ക്യാരറ്റും ചേര്‍ക്കാം. വലിയൊരു ബൗളിലേക്ക് ഇവ പകര്‍ന്ന ശേഷം ഇതിലേക്ക് റോസ്റ്റഡ് ഓട്‌സ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, ഉപ്പ്, മുളകുപൊടി, മസാല പൊടി എന്നിവ ചേര്‍ക്കാം. ഒപ്പം തന്നെ ചെറുതായി അരിഞ്ഞെടുത്ത അല്‍പം പനീറും ചേര്‍ക്കാം.

എല്ലാം നന്നായി കുഴച്ച്‌ യോജിപ്പിച്ച ശേഷം ഉരുളകളാക്കി എടുത്ത് കയ്യില്‍ പരത്തി കട്‌ലറ്റിന്റെ പരുവത്തിലാക്കിയെടുക്കാം. ഓവനിലാണ് കട്‌ലറ്റ് കുക്ക് ചെയ്‌തെടുക്കേണ്ടത്. ഒരു സ്പൂണ്‍ ഓയില്‍ മാത്രം ഇതിന് ഉപയോഗിച്ചാല്‍ മതി. ഓവന്‍ 200 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിവയ്ക്കാം. ബേക്കിംഗ് ട്രേയില്‍ എണ്ണ പുരട്ടിയ ശേഷം കട്‌ലറ്റുകള്‍ വയ്ക്കാം. 20 മിനുറ്റ് കൊണ്ട് നല്ല കിടിലന്‍ കട്‌ലറ്റ് തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button