ആഗോള തലത്തിൽ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ വൻ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രാരംഭ ഓഹരി വിൽപ്പന നടന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ഓഹരി വിപണികളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവ സംയുക്തമായി 14 ശതമാനം വിഹിതമാണ് നേടിയെടുത്തത്. 10 ശതമാനം വിഹിതവുമായി ഇന്തോനേഷ്യയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.
മൂന്ന് മാസങ്ങൾ കൊണ്ട് 42 പ്രാരംഭ ഓഹരി വിൽപ്പനയാണ് ഇന്ത്യയിൽ നടന്നിട്ടുള്ളത്. അതേസമയം, ഇൻഡോനേഷ്യയുടെ ഐ.ഡി എക്സിൽ എത്തിയ പുത്തൻ കമ്പനികളുടെ എണ്ണം 30 ആണ്. ഇക്കാലയളവിൽ ആഗോളതലത്തിൽ മൊത്തം 299 ഐപിഒ നടന്നിട്ടുണ്ട്. ഇതോടെ, മൊത്തം 2,150 കോടി ഡോളറാണ് സമാഹരിച്ചിട്ടുള്ളത്. 2022 ജനുവരി- മാർച്ച് കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 8 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ആഗോളതലത്തിൽ ഏറ്റവുമധികം കമ്പനികൾ ഐപിഒ നടത്തിയത് ടെക്നോളജി രംഗത്ത് നിന്നാണ്. ഈ മേഖലയിൽ നിന്ന് 62 കമ്പനികൾ ഐപിഒ നടത്തിയിട്ടുണ്ട്.
Also Read: കേരള സ്‌റ്റോറിയെ കേരളവും സിപിഎമ്മും എതിര്‍ക്കുക തന്നെ ചെയ്യും: എം.വി ഗോവിന്ദന്‍
Post Your Comments