കണ്ണൂര്‍: ദി കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ‘കേരള സ്റ്റോറിയിലൂടെ കേരളത്തില്‍ വിഷം കലക്കാനാണ് ആര് എസ് എസ് ശ്രമം. സിനിമ നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നില്ല. അക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്തായാലും സിപിഎം സിനിമയെ എതിര്‍ക്കും. കേരളത്തിന്റെ തെളിമയില്‍ വിഷം കലക്കുകയാണ് സിനിമയിലൂടെ ചെയ്യുന്നത്’, എം.വി ഗോവിന്ദന് ആരോപിച്ചു.
മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നാണ് എംവി ഗോവിന്ദന്റെ വാദം. സിപിഎം മാലിന്യ നിര്‍മാര്‍ജ്ജന ക്യാമ്പയിന് കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നാണ് എം.വി ഗോവിന്ദന്റെ വാദം.
Post Your Comments