മാക് ഒഎസ് കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ സഹായിക്കുന്ന മാൽവെയറുകൾ ടെലഗ്രാം മുഖാന്തരം വിൽപ്പന നടത്തുന്നതായി റിപ്പോർട്ട്. ഹാക്കർമാരുടെ നേതൃത്വത്തിൽ ആറ്റോമിക് മാക്ക് ഒഎസ് സ്റ്റീൽ എന്ന മാൽവെയറാണ് വിൽപ്പന നടത്തുന്നത്. മാക് ഒഎസ് കമ്പ്യൂട്ടറുകളെ ലക്ഷ്യമിട്ടാണ് ഈ മാൽവെയർ തയ്യാറാക്കിയിരിക്കുന്നത്. അടുത്തിടെയാണ് ഗവേഷകർ ഇത്തരത്തിലുള്ള മാൽവെയറുകൾ പരസ്യം ചെയ്യുന്ന ടെലഗ്രാം ചാനലിനെ കുറിച്ച് കണ്ടെത്തിയത്.
കമ്പ്യൂട്ടറുകളിലെ ഓട്ടോഫിൽ വിവരങ്ങൾ, പാസ്‌വേഡ്, വാലറ്റ് തുടങ്ങിയ സ്വകാര്യ വിവരങ്ങൾ എന്നിവ മാൽവെയർ ഉപയോഗിച്ച് ചോർത്താൻ സാധിക്കും. ഹാക്കർമാർ മാൽവെയറുകൾ നിരന്തരം അപ്ഡേറ്റ് ചെയ്യുന്നതായി ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 25- നാണ് മാൽവെയറുകളുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തിറക്കിയത്. ഇലക്ട്രം, ബിനൻസ്, എക്സോഡസ് തുടങ്ങിയ ക്രിപ്റ്റോ വാലറ്റിൽ നിന്ന് വരെ വിവരങ്ങൾ ചോർത്താൻ മാൽവെയറിന് കഴിയുന്നതാണ്. പ്രതിമാസം 1,000 ഡോളറാണ് മാൽവെയറിന്റെ സേവനത്തിനായി ഹാക്കർമാർ ഈടാക്കുന്നത്.
Also Read: ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
Post Your Comments