ദോഹ: ഖത്തറിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച മുതൽ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതായാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചത്. ഖത്തറിൽ മെയ് 2 മുതൽ വാരാന്ത്യം വരെ വടക്കു പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി.
Read Also: ‘സല്‍മാന്‍ ഖാന്‍ പേടിക്കേണ്ട, സുരക്ഷയൊരുക്കുന്നത് മോദിയും അമിത് ഷായുമാണ്’: കങ്കണ റണൗത്ത്
രാജ്യത്തിന്റെ ഉൾമേഖലകളിൽ മണിക്കൂറിൽ 30 നോട്ട് വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Post Your Comments