KeralaLatest NewsNews

‘പെണ്‍കുട്ടികള്‍ അനുഭവിച്ച പ്രശ്‌നങ്ങളെയാണ് സിനിമ ഉയര്‍ത്തിക്കാണിക്കുന്നത്’: അനിൽ ആന്റണി

ന്യൂഡൽഹി: ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ അക്ഷരാർത്ഥത്തിൽ കേരളത്തിൽ ഒരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഇടത്-വലത് നേതാക്കൾ ഒറ്റക്കെട്ടായി ചിത്രത്തിനെതിരെ രംഗത്തുണ്ട്. സിനിമ പറയുന്ന പ്രമേയവും അതിലെ ചില കണക്കുകളുമാണ് വിമർശകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഒപ്പം, ഇതാണ് കേരളത്തിന്റെ കഥ എന്ന പേരിലുള്ള പ്രചാരണവും ഇക്കൂട്ടർ ചോദ്യം ചെയ്യുന്നുണ്ട്. കേരളത്തെ അപമാനിക്കാനുള്ള സംഘപരിവാര്‍ അജണ്ടയാണ് ചിത്രമെന്നും, സിനിമയുടെ പ്രദര്‍ശനം തടയണം എന്നും ആവശ്യപ്പെടുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.

ഇപ്പോഴിതാ, വിഷയത്തില്‍ യു.ഡി.എഫും എൽ.ഡി.എഫും സ്വീകരിച്ച നിലപാടിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് അനില്‍ ആന്റണി. കോണ്‍ഗ്രസും സി.പി.എമ്മും എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി നേതാവ് അനില്‍ ആന്റണി പറഞ്ഞു. ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരെ രംഗത്തു വരുന്നതെന്നും അനില്‍ ആന്റണി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

‘കേരള സ്റ്റോറി എന്ന ചിത്രം ചില പെണ്‍കുട്ടികള്‍ അനുഭവിച്ച പ്രശ്‌നങ്ങളെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ബി.ബി.സിയുടെ ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ഇപ്പോള്‍ സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം ഇടുങ്ങിയ കപട രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിധേയമാണ്-‘, അനിൽ ആന്റണി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button