ErnakulamKeralaNattuvarthaLatest NewsNews

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണംതെറ്റി മരത്തിലിടിച്ച് മറിഞ്ഞു : സംഭവം പാലാരിവട്ടം-ഇടപ്പള്ളി ബൈപ്പാസിൽ

ബൈപ്പാസില്‍ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം നടന്നത്

കൊച്ചി: പാലാരിവട്ടം – ഇടപ്പള്ളി ബൈപ്പാസിൽ നിയന്ത്രണംതെറ്റി മരത്തിലിടിച്ച ആംബുലൻസ് മറിഞ്ഞു. ബൈപ്പാസില്‍ അഞ്ചുമന ക്ഷേത്രത്തിനടുത്ത് ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം നടന്നത്.

Read Also : സാമ്പത്തിക പ്രതിസന്ധി രൂക്ഷം! ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക് തകർന്നു, അമേരിക്കയിലെ ഈ വർഷത്തെ മൂന്നാമത്തെ ബാങ്ക് തകർച്ച

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രോഗിയുമായി ഇടപ്പള്ളി അമൃത ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആബുലൻസാണ് അപകടത്തില്‍പ്പെട്ടത്. തുടർന്ന്, രോഗിയെ മറ്റൊരു കാറിൽ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പെട്ട് നിർത്തിയിട്ട കെഎസ്ആർടിസി ബസ് കണ്ട് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു.

ചാറ്റൽ മഴ പെയ്തിരുന്നതിനാൽ ആംബുലൻസ് തെന്നി സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button