Latest NewsKeralaNews

ഭിക്ഷാടന മാഫിയയിൽ നിന്ന് ജനസേവ ശിശുഭവൻ രക്ഷപ്പെടുത്തിയ മഞ്ജുമാതയ്ക്ക് മാംഗല്യം

ആലുവ: ഭിക്ഷാടന മാഫിയയിൽ നിന്ന് ജനസേവ ശിശുഭവൻ രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. ഭിക്ഷാടന മാഫിയയിൽ നിന്ന് രക്ഷപ്പെട്ട മഞ്ജുമാത എന്ന പെൺകുട്ടിയുടെ വിവാഹമാണ് കഴിഞ്ഞത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പറയങ്കോട് കുന്നത്ത് ഗോപാലകൃഷ്ണന്റെയും സത്യഭാമയുടെയും മകൻ ഗോപികൃഷ്ണനാണ് വരൻ.

Read Also: കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു, കക്കുകളി നാടകത്തിന് പ്രദര്‍ശനാനുമതി നല്‍കരുത്: ക്‌ളീമിസ് ബാവ

ജനസേവ സ്ഥാപകൻ ജോസ് മാവേലി ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. മണ്ണൂർ കെ ആർ പി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഐടിഐ ഇലക്ട്രീഷ്യൻ കോഴ്സ് പാസായ മഞ്ജുമാതാ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയാണ്. കുവൈറ്റിൽ കാർ മെക്കാനിക്ക് ആണ് മഞ്ജുമാതയുടെ വരനായ ഗോപീകൃഷ്ണൻ.

2002 ലാണ് മഞ്ജുമാത ജനസേവയിലെത്തുന്നത്. മൂന്ന് വയസ്സായിരുന്നു അന്ന് മഞ്ജുമാതയുടെ പ്രായം. അച്ഛൻ ശരീരം തളർന്ന് രോഗാവസ്ഥയിലായതോടെ മഞ്ജുമാതയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടർന്നാണ് മഞ്ജുമാത ഭിക്ഷാടന മാഫിയയുടെ കയ്യിൽ അകപ്പെട്ടത്. ഭിക്ഷാടന മാഫിയ മഞ്ജുമാതയുടെ കൈകളിൽ ആസിഡൊഴിച്ച് പൊള്ളിച്ചിരുന്നു.

ശരീരത്തിൽ വ്രണങ്ങളുമായി ഭിക്ഷാടനം നടത്തിയ കുട്ടിയെ കുറിച്ച് ചുമട്ടുതൊഴിലാളികളാണ് ജനസേവയെ അറിയിച്ചത്. തുടർന്ന് ജനസേവ മഞ്ജുവിനെ രക്ഷപ്പെടുത്തി. ഒരുപാട് നാളത്തെ ചികിത്സയ്ക്കൊടുവിലാണ് മഞ്ജു ആരോഗ്യവതിയായത്. പിന്നീട് ആറാം ക്ലാസിൽ പഠിക്കുമ്പോൾ ശിവശങ്കരൻ ലീല ദമ്പതികൾ മഞ്ജുമാതയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയോടെ ദത്തെടുത്തു.

Read Also: ‘ഹിന്ദുവികാരത്തിന് മേലുള്ള ആക്രമണം’: ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ കാളി ട്വീറ്റിൽ ഇന്ത്യക്കാരുടെ പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button