ന്യൂഡൽഹി: കാളി ദേവിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പങ്കുവെച്ച ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റിനെതിരെ ഇന്ത്യക്കാർ. ഹിന്ദുവികാരങ്ങൾക്കെതിരായ ആക്രമണമാണ് ഇതെന്ന് പൗരന്മാർ ട്വിറ്ററിൽ കുറിച്ചു. ഒരു സ്ഫോടന പുകയിൽ കാളി ദേവിയുടെ ചിത്രം സൂപ്പർഇമ്പോസ് ചെയ്തുകൊണ്ട് ‘കലയുടെ സൃഷ്ടി’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.
ഇത് ലോകമെമ്പാടുമുള്ള ഹൈന്ദവ വികാരങ്ങൾക്ക് മേലുള്ള ആക്രമണമാണെന്ന് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത പറഞ്ഞു. വിദേശകാര്യ ഉപമന്ത്രി എമിൻ ധപറോവ ഇന്ത്യയിൽ വന്ന് ദിവസങ്ങൾക്ക് ശേഷം വന്ന ട്വീറ്റ് ഉക്രൈൻ സർക്കാരിന്റെ യഥാർത്ഥ മുഖം തുറന്നു കാട്ടുന്നുവെന്ന് കാഞ്ചൻ ഗുപ്ത പറഞ്ഞു. 2022 ഫെബ്രുവരിയിൽ കീവിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ ഉയർന്ന റാങ്കുള്ള ഉക്രേനിയൻ ഉദ്യോഗസ്ഥയായിരുന്നു എമിൻ ധപറോവ.
ഒരു വിദേശ സർക്കാരും രാജ്യവും ചെയ്യാത്ത വിധത്തിൽ കാളി ദേവിയെ ഉക്രെയ്ൻ പരിഹസിച്ചതായി ഗുപ്ത പറഞ്ഞു. ഉക്രെയ്ൻ മന്ത്രാലയത്തിന്റെ നടപടികളെ നാണംകെട്ട വിദ്വേഷ പ്രസംഗം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തുടനീളമുള്ള നെറ്റിസൻമാരും ട്വീറ്റിൽ രോഷം പ്രകടിപ്പിക്കുകയും റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൾ ഇന്ത്യയുടെ സഹായം വാങ്ങിയ ശേഷം ഉക്രെയ്ൻ ഇന്ത്യയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
Recently #Ukraine Dy Foreign Minister was in Delhi soliciting support from #India
Behind that fakery lurks the real face of Ukraine Govt. Indian goddess Ma Kali has been caricatured on a propaganda poster.
This is an assault on Hindu sentiments around the world.@UkrembInd https://t.co/r84YlsUtZc pic.twitter.com/q7jSG0vGXH
— Kanchan Gupta ?? (@KanchanGupta) April 30, 2023
Post Your Comments