
മെഡിക്കൽ കോളജ്: അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്ത യുവാവ് പിടിയിൽ. വർക്കല വെട്ടൂർ സ്വദേശി ഹംസ (26) ആണ് പിടിയിലായത്.
ഏപ്രിൽ 29-ന് ആണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു സംഭവം നടന്നത്. പരിസരത്തുണ്ടായിരുന്നവർ വിഷയത്തിൽ ഇടപെട്ടപ്പോൾ പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമ്പാനൂരിൽ നിന്നു മോഷ്ടിച്ച ബൈക്കുമായാണ് ഇയാൾ മെഡിക്കൽ കോളജിൽ എത്തിയത്.
സിഐ എസ്എച്ച്ഒ പി. ഹരിലാൽ, എസ്ഐമാരായ സി.പി. പ്രശാന്ത്, പ്രിയ, രതീഷ് എന്നിവർ ഉൾപ്പെട്ട സംഘം ആണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments