ThiruvananthapuramKeralaNattuvarthaLatest NewsNews

മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​, വ​നി​താ ഡോ​ക്ട​ർ​ക്കു നേ​രേ പ്രതിയുടെ അ​തി​ക്ര​മം: പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്

മ​ര​പ്പാ​ലം സ്വ​ദേ​ശി വി​വേ​കാണ് അതിക്രമം നടത്തിയത്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​ർ​ക്കു നേ​രേ അതിക്രമം നടത്തി. മ​ര​പ്പാ​ലം സ്വ​ദേ​ശി വി​വേ​കാണ് അതിക്രമം നടത്തിയത്. മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കാ​യി ഇ​ന്നലെ പു​ല​ർ​ച്ചെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് സംഭവം.

Read Also : ബ​സ് സ്റ്റാ​ൻ​ഡിൽ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും മർദ്ദിക്കുകയും ചെയ്തു : യുവാവ് അറസ്റ്റിൽ

വി​വേ​കി​നെ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് ഇ​ന്ന​ലെ രാ​ത്രിയാണ് ത​മ്പാ​നൂ​ർ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച വി​വേ​ക് സ​ഹോ​ദ​ര​ൻ വി​ഷ്ണു​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തുടർന്ന്, ര​ണ്ടു​പേ​രും ചേ​ർ​ന്ന് മേ​ശ, ക​സേ​ര, ജ​ന​ൽ, ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ അ​ടി​ച്ചു ത​ക​ർ​ത്തു. അ​ക്ര​മം ത​ടയാ​ൻ ശ്ര​മി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു.

അതേസമയം, ഇതേ ര​ണ്ടാം ത​വ​ണ​യാ​ണ് ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മം ഉ​ണ്ടാ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button