കൊച്ചി: കേരളത്തിൽ വർഗീയതയുടെ വിത്തു പാകി വിളവെടുക്കാൻ പരിശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങളോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു. അദ്ദേഹം.
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ആരെയും നോവിക്കാൻ ഇറങ്ങാത്ത ക്രൈസ്തവ സന്യാസി സമൂഹത്തെ അപമാനിക്കാൻ ലക്ഷ്യമിട്ട് ചിലർ ‘കക്കു കളി’ എന്ന പേരിൽ നാടകവുമായി ഇറങ്ങുന്നു.. അതിനെ അഭിനന്ദിച്ചു കൊണ്ട് സംസ്ഥാന മന്ത്രിയും, സിപിഎം സംസ്ഥാന സെക്രട്ടറിയും രംഗത്ത് വരുന്നു..
മറുവശത്ത് ‘കേരള സ്റ്റോറി’ എന്ന പേരിൽ മുസ്ലിം സമൂഹത്തെ ഒന്നാകെ അവഹേളിക്കാനും സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനും ഗൂഢലക്ഷ്യമിട്ട് ചിലർ സിനിമ നിർമ്മിക്കുന്നു. ബിജെപിയും സംഘപരിവാറും അതേറ്റെടുക്കുന്നു..
ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ
നമ്മൾ എങ്ങോട്ടാണ് പോകുന്നത് ? ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രാഷ്ട്രീയ വർഗ്ഗീയ അജണ്ടകളാണ് നടപ്പിലാക്കുന്നത്. ഇതുപോലുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ വേണ്ടത് വിട്ടുവീഴ്ച ചെയ്യാത്ത മതേതര മത സൗഹാർദ നിലപാടുകളാണ്. കേരളത്തിൽ വർഗീയതയുടെ വിത്തു പാകി വിളവെടുക്കാൻ പരിശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണം..
Post Your Comments