ThrissurKeralaNattuvarthaLatest NewsNews

മ​ധ്യ​വ​യ​സ്കനെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി

മാ​ള വ​ട​മ ആ​ലി​ങ്ക​പ​മ്പി​ൽ രാ​ജു(55)​വാ​ണ് മ​രി​ച്ച​ത്

മാ​ള: മ​ധ്യ​വ​യ​സ്ക​നെ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ള വ​ട​മ ആ​ലി​ങ്ക​പ​മ്പി​ൽ രാ​ജു(55)​വാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പ​ക​ലാ​ണ് സംഭവം. മാ​ള​യി​ലെ മെ​യി​ൻ റോ​ഡി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ട​ത്തി​ണ്ണ​യി​ൽ ആണ് ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​റ​ങ്ങു​ക​യാ​ണെ​ന്ന് ക​രു​തി ആ​ദ്യം ആ​രും സ​മീ​പി​ച്ചി​രു​ന്നി​ല്ല. ദീ​ർ​ഘ​നേ​ര​മാ​യി​ട്ടും ഉ​ണ​രാ​ത്ത​തി​നെ തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ക്കു​മ്പോഴാ​ണ് മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യ​റി​യു​ന്ന​ത്. കു​ഴ​ഞ്ഞു​വീ​ണാ​ണ് മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read Also : ഒരു കുടുംബത്തിന്റെ ഗൂഢാലോചന, അഖിലേഷ് യാദവിന് സത്യമറിയാവുന്നത് കൊണ്ടാണ് പ്രതിഷേധക്കാരെ സന്ദര്‍ശിക്കാത്തത്-ബ്രിജ് ഭൂഷണ്‍

ക​ഴി​ഞ്ഞ​ദി​വ​സം ഇയാളെ വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​ള പൊ​ലീ​സ് മേ​ൽ​ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മാ​ള സാ​മൂ​ഹ്യ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തിയ ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈമാറി. ഭാ​ര്യ: ഷൈ​ല. മ​ക്ക​ൾ: ല​ക്ഷ്മി പ്രി​യ, പ്ര​വീ​ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button