Latest NewsIndia

ഒരു കുടുംബത്തിന്റെ ഗൂഢാലോചന, അഖിലേഷ് യാദവിന് സത്യമറിയാവുന്നത് കൊണ്ടാണ് പ്രതിഷേധക്കാരെ സന്ദര്‍ശിക്കാത്തത്-ബ്രിജ് ഭൂഷണ്‍

ന്യൂഡല്‍ഹി: റസ്‍ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്‌.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ താരങ്ങളുടെ പ്രതിഷേധം തുടരുമ്പോള്‍, തനിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ഒളിയജണ്ടയാണ് സമരമെന്ന ആരോപണവുമായി ബ്രിജ് ഭൂഷണ്‍ രംഗത്ത്. ഒരു കുടുംബവും ഒരു ഗോദയുമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

തന്റെ പ്രതിഛായ നശിപ്പിക്കാനാണ് വ്യാജ ആരോപണങ്ങളുമായി താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. 90 ശതമാനം താരങ്ങള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഗുസ്തി ഫെഡറേഷനില്‍ വിശ്വാസമുണ്ട്. തനിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ സ്ത്രീകളെല്ലാം ഒരു കുടുംബത്തില്‍ നിന്നും ഒരേ ഗോദയില്‍ നിന്നുമുള്ളവരാണ്. മഹാദേവ് റസ്‍ലിങ് അക്കാദമിയില്‍ നിന്നുള്ളവരാണ് സ്ത്രീകളെല്ലാം. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ് ഹൂഡയാണ് അതിന്റെ രക്ഷാധികാരി. ഇവരുടെ ഗൂഢാലോചനയുടെ തെളിവുകൾ എന്റെ പക്കൽ ഉണ്ട്. -ബ്രിജ് ഭൂഷണ്‍ സിങ് ആരോപിച്ചു.

പ്രത്യേകിച്ച്‌ കാരണമൊന്നും കൂടാതെ പ്രതിഷേധക്കാര്‍ ഇപ്പോര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പറഞ്ഞ് തുടങ്ങിയിരിക്കുന്നു. പ്രതിഷേധക്കാരെല്ലാം ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരാണ്. ‘നിങ്ങള്‍ക്ക് ജന്തര്‍ മന്തിറില്‍ നിന്ന് നീതി ലഭിക്കില്ല. നീതിവേണമെങ്കില്‍ പൊലീസിനെയും കോടതിയെയും സമീപിക്കണം. അവര്‍ അത് ഇതുവരെയും ചെയ്തിട്ടില്ല. വെറുതെ അധിക്ഷേപിക്കുക മാത്രം ചെയ്യുന്നു. കോടതി തീരുമാനം എന്തായാലും അത് അംഗീകരിക്കും.’ – ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

അതേസമയം, എല്ലാ പ്രമുഖ പ്രതിപക്ഷ നേതാക്കളും ഗുസ്തി താരങ്ങളെ കണ്ടപ്പോഴും സമാജ്‍വാദി പാര്‍ട്ടി നേതാവും യു.പി പ്രതിപക്ഷ നേതാവുമായ അഖിലേഷ് യാദവ് പ്രതിഷേധക്കാരെ സന്ദര്‍ശിക്കാത്തത് അദ്ദേഹത്തിന് സത്യമറിയാവുന്നതുകൊണ്ടാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. അഖിലേഷ് യാദവിന് സത്യമറിയാം. ഞങ്ങള്‍ക്ക് കുട്ടിക്കാലം മുതല്‍ തന്നെ പരസ്പരം അറിയാം. യു.പിയിലെ 80 ശതമാനം ഗുസ്തിക്കാരും സമാജ്‍വാദി പാര്‍ട്ടി ആശയങ്ങളുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. അവരെന്നെ നേതാജി എന്ന് വിളിക്കുന്നു. അവരുടെ നേതാജി എങ്ങനെയാണെന്ന് അവര്‍ പറയും. – ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

അതേസമയം, ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയില്‍ ഗുസ്‌തി താരങ്ങള്‍ക്കെതിരെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തും രംഗത്തെത്തി. നടപടി വേണമെങ്കില്‍ താരങ്ങള്‍ മൂന്ന് മാസം മുന്‍പ് തന്നെ പൊലീസില്‍ പരാതിപ്പെടണമായിരുന്നുവെന്നായിരുന്നു യോഗേശ്വര്‍ ദത്തിന്റെ വിമര്‍ശനം. പരാതി നല്‍കാതെ വീട്ടിലിരുന്നാല്‍ പൊലീസ് നടപടി എടുക്കില്ലെന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button