മെഡിക്കൽ കോളജ്: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. ഉള്ളൂർ കോവില്വിളകത്ത് വീട്ടിൽ സുനിൽകുമാറാണ് പരാതി നൽകിയത്.
സുനിൽകുമാറിന്റെ ഭാര്യ സ്വപ്നയാണ് 2023 ജനുവരി 21-ന് മെഡിക്കൽ കോളജിൽ അഡ്മിറ്റാകുകയും 23-ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തത്. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ വേദന കലശലാകുകയും മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ പഴുപ്പ് കെട്ടിക്കിടക്കുന്നതാണ് വേദനയ്ക്കു കാരണമെന്നും കണ്ടെത്തി.
Read Also : കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തുടർന്ന്, സ്വപ്നയെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മുറിവ് ഒട്ടും കരിഞ്ഞിട്ടില്ലന്നു മനസിലാക്കാൻ സാധിച്ചത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയെ തുടർന്നാണ് വ്രണത്തിലുണ്ടായിരുന്ന പഴുപ്പ് പൂർണമായി നീക്കം ചെയ്ത്, ആ ഭാഗത്ത് തുന്നിലിട്ട് രോഗം സുഖപ്പെടുത്താൻ സാധിച്ചതെന്നും പരാതിയിൽ പറയുന്നു.
രണ്ടര ലക്ഷത്തോളം രൂപ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ടി ചെലവായിരുന്നു എന്നും സുനിൽകുമാർ പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനുമാണ് സുനിൽകുമാർ പരാതി നൽകിയത്.
Post Your Comments