CinemaLatest NewsBollywoodNewsIndiaEntertainment

‘സ്ത്രീകളുടെ ശരീരം മൂടിവെക്കുന്നതാണ് ഏറ്റവും നല്ലത്: കാരണം പറഞ്ഞ് സൽമാൻ ഖാൻ

മുംബൈ: ഷൂട്ടിങ് സെറ്റില്‍ സ്ത്രീകള്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്‍മാന്‍ ഖാന്‍ നിര്‍ദേശിച്ചതായി യുവനടി പലക് തിവാരി നേരത്തെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനു പിന്നാലെ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാൻ. സ്ത്രീ ശരീരം അമൂല്യമാണെന്നും അത് മറച്ചുവെക്കണമെന്നും താരം പറയുന്നു.

ആപ് കി അദാലത്ത് ടെലിവിഷൻ പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമകളില്‍ ഷര്‍ട്ടഴിച്ച് മാറ്റി ശരീരം പ്രദര്‍ശിപ്പിക്കുന്ന സല്‍മാന്റെ ഇത്തരം നിയമങ്ങള്‍ ഇരട്ടത്താപ്പല്ലെ എന്നായിരുന്നു പരിപാടിയിൽ അവതാരകനായ രജത് ശര്‍മ ചോദിച്ചത്.

‘അത് ഇരട്ടത്താപ്പല്ല. ഒരു സ്ത്രീയുടെ ശരീരം കൂടുതല്‍ അമൂല്യമാണെന്ന് എനിക്ക് തോന്നുന്നു, അതിനാല്‍ അത് മൂടിയിരിക്കുന്നതാണ് നല്ലത് എന്നാണ് കരുതുന്നത്. ഇത് പെണ്‍കുട്ടികളുടെ കാര്യം മാത്രമല്ല. ആണ്‍കുട്ടികളുടേയുമാണ്. അവര്‍ നമ്മടെ പെണ്‍കുട്ടികളേയും സഹോദരിയേയും ഭാര്യയേയും അമ്മയേയും നോക്കുന്ന രീതി എനിക്ക് ഇഷ്ടമല്ല,’ സല്‍മാൻ ഖാൻ പറഞ്ഞു.

വെള്ളത്തിനടിയിലൂടെ ചീറിപ്പാഞ്ഞു പോകുന്ന മെട്രോ: ചരിത്രനേട്ടവുമായി ഇന്ത്യൻ റെയിൽവേ
സല്‍മാന്‍ ഖാന്‍ ഒരു പാരമ്പര്യവാദിയാണെന്നും തന്റെ സെറ്റിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും പലക് തിവാരി പറഞ്ഞിരുന്നു. എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവരാണെന്നും പക്ഷേ തന്റെ സെറ്റിലെ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും പലക് തിവാരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button