KeralaLatest NewsNews

നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കണം: ആഹ്വാനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നാളത്തെ നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കാൻ നമുക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയ്ക്ക് ഇടയാക്കുന്ന ഏതൊരു കാര്യത്തിലും നാടാകെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ പദ്ധതി പൂർത്തിയാകുമ്പോഴും ഇതു കാണാനാകുന്നു. പശ്ചാത്തലസൗകര്യ വികസനത്തിൽ നാം അഭിമാനകരമായ വിജയം കൈവരിച്ചുവെന്നും അദ്ദേഹം വിശദമാക്കി.

Read Also: സ്തനാര്‍ബുദ സാധ്യത കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ലോകത്തെ പ്രധാന നഗരങ്ങളിൽ ജീവിക്കുന്നവർ നാട്ടിൽ വരുമ്പോൾ കേരളത്തിലെ മാറ്റം അവരെ ഹരംകൊള്ളിക്കുന്നു. താമസിക്കുന്ന സ്ഥലത്തേതു പോലെയുള്ള റോഡുകൾ എന്റെ നാട്ടിൽ ഏതുകാലത്തുണ്ടാകും എന്ന് വ്യാകുലപ്പെട്ടവർ ഈ മാറ്റം കാണുന്നു. ഇങ്ങനെയൊരു മാറ്റമോ നമ്മുടെ നാടിനെന്ന് ആശ്ചര്യപ്പെടുന്നു. ഇത് നമുക്ക് സാധിച്ചത് എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാനായനതിനാലാണ്. പ്രളയമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളും ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയുമെല്ലാം നമുക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അവയ്ക്കു മുന്നിൽ തലയിൽ കൈവച്ച് നിസഹായതയോടെ നിലവിളിച്ച് ഇരിക്കാനാകുമായിരുന്നില്ല. നമുക്ക് അതിജീവിച്ചേ പറ്റൂ. നാട് വികസിച്ചേ പറ്റൂ. അതിൽ നാം കാണിച്ച ഒരുമയും ഐക്യവും രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറി. തളർന്ന് ഇരുന്നുപോയില്ല. കൂടുതൽ വീറോടെ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോഡ് വികസനവും പാലങ്ങളുടെയും ഫ്‌ളൈ ഓവറുകളുടെയും റെയിൽവേ മേൽപ്പാലങ്ങളുടെയും നിർമ്മാണവുമെല്ലാം നാടിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ആരോഗ്യരംഗം മെച്ചപ്പെടുത്തേണ്ടിയിരുന്നു. സാമ്പത്തിക ശേഷി അത്രത്തോളമില്ലാത്തതിനാൽ ബജറ്റിനുപുറത്ത് പണം കണ്ടത്തേണ്ടിയിരുന്നു. ഇതിനാണ് നാം കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് മാതൃകയാക്കാവുന്ന നമ്മുടെ സ്വന്തം പദ്ധതിയാണ്. ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനായി. അതിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ സയൻസ് പാർക്കിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. കേരളം കൂടുതൽ വേഗതയിൽ മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇതെല്ലാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല: പിന്നെ ഞാന്‍  എങ്ങനെ ജാതിവാല്‍ മുറിക്കും? നവ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button