KeralaLatest NewsNews

തൃശൂർ പൂരം: സുരക്ഷയൊരുക്കാൻ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ

തൃശൂർ: തൃശൂർ പൂരത്തിന് സുരക്ഷയൊരുക്കാൻ നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥർ. തൃശൂർ നഗരത്തിൽ 600ലേറെ സിസിടിവി കാമറകൾ, പോലീസ് സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് 24 മണിക്കൂറും ശക്തമായ നിരീക്ഷണം, തേക്കിൻകാട് മൈതാനത്തെ കൺട്രോൾ റൂമിൽ നിന്നും നിയന്ത്രണം തുടങ്ങിയ സജ്ജീകരണങ്ങളും പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

Read Also: ‘ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല,വെറും മനുഷ്യന്‍ ആയാല്‍ മതി’:അഞ്‍ജു പാർവതി

നഗരത്തിൽ നടക്കുന്ന ഏത് അനിഷ്ട സംഭവങ്ങളും തത്സമയം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും കഴിയും വിധമാണ് പൂരത്തിനുള്ള സുരക്ഷാ ക്രമീകരണം. പ്രത്യേക ഡ്രൈവ് നടത്തി സ്ഥിരം കുറ്റവാളികളെ കണ്ടെത്തി കരുതൽ നടപടികൾ ഇതിനകം സ്വീകരിച്ചു. പിടിച്ചുപറി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ജില്ലയ്ക്കകത്തും പുറത്തുമുള്ള സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനും തിരിച്ചറിയിന്നതിനുമുള്ള സംവിധാനങ്ങളും തയ്യാറാണ്. മറ്റ് ജില്ലകളിൽ നിന്നടക്കം വിദഗ്ദ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർ തൃശൂരിൽ എത്തിയിട്ടുണ്ട്. പൂരത്തോട് അനുബന്ധിച്ച് വിന്യസിക്കുന്ന നാലായിരത്തോളം പോലീസ് ഉദ്യോഗസ്ഥരിൽ വനിതാ പോലീസിന്റെ പ്രാതിനിധ്യവും വർദ്ധിച്ചിട്ടുണ്ട്.

Read Also: ‘ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല,വെറും മനുഷ്യന്‍ ആയാല്‍ മതി’:അഞ്‍ജു പാർവതി

shortlink

Related Articles

Post Your Comments

Related Articles


Back to top button