‘കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ വൻ രീതിയിലുള്ള പ്രതിഷേധമാണ് കേരളത്തിൽ അരങ്ങേറുന്നത്. ഇടത്-വലത് നേതാക്കൾ സിനിമയ്‌ക്കെതിരെ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. കേരളത്തിൽ നിന്നും ഭീകര സംഘടനായ ഐ.എസ്.ഐ.എസിലേക്ക് പ്രവർത്തിക്കുവാൻ പോയ പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇത് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഒരു പ്രത്യേക മതവിഭാഗത്തെ മോശക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിഷേധം. കേരളത്തെ മനപ്പൂർവ്വം ഇകഴ്ത്തി കാണിക്കുവാൻ ശ്രമിക്കുന്നു എന്നും ആരോപണങ്ങൾ ഉണ്ട്.
സിനിമയെയും അണിയറ പ്രവർത്തകരെയും വിമർശിച്ച് എം.എ ബേബിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സിനിമയിലൂടെ ആർഎസ്എസ് പ്രചാരണ യന്ത്രം കേരളത്തെ അപമാനിക്കുവാനുള്ള ശ്രമങ്ങൾ ആണ് നടത്തുന്നത് എന്നായിരുന്നു ബേബിയുടെ കണ്ടെത്തൽ. എന്നാൽ സിനിമയെ എതിർക്കുന്നതിനിടയിൽ സത്യങ്ങൾ ഇദ്ദേഹത്തിന്റെ വായിൽ നിന്നും അബദ്ധത്തിൽ വീണുപോയി എന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ. താങ്കൾ പറഞ്ഞത് തന്നെയാണ് സഖാവേ സിനിമയും പറയാൻ ഉദ്ദേശിക്കുന്നത് എന്നാണ് ഇപ്പോൾ സിനിമയെ അനുകൂലിക്കുന്നവർ പറയുന്നത്.
‘നാലു മലയാളികൾ ചിലരുടെ പ്രേരണ കൊണ്ടും അബദ്ധംകൊണ്ടും കുറച്ചു വർഷങ്ങൾക്കു മുൻപ് മതം മാറുകയും പിന്നീട് ഇസ്ലാമിക തീവ്രവാദത്തിൽ ചേരുകയും ചെയ്ത സംഭവത്തെ പർവതീകരിച്ച് പ്രചരിപ്പിക്കുകയാണ് ഈ സിനിമ ചെയ്യുന്നത്’ എന്നായിരുന്നു എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലെ ഒരു വാരി. ഇത് സോഷ്യൽ മീഡിയയും വിമർശകരും ചൂണ്ടിക്കാട്ടി. എത്രയൊക്കെ എതിർത്താലും, കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ചാലും ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട് എന്ന് ഇദ്ദേഹം അവസാനം സമ്മതിച്ചു അല്ലേ എന്നാണ് സിനിമയെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്. ‘നിങ്ങൾക്ക് പ്രശ്നം സിനിമയിലെ 32000 എന്ന നമ്പർ മാത്രമാണ് എന്നും അത് മാറ്റി നിർത്തിയാൽ സിനിമ പറയുന്ന കാര്യങ്ങളോട് മുഴുവൻ നിങ്ങൾ പൊരുത്തപ്പെടുന്നു എന്നല്ലേ അർത്ഥം’ എന്നും കമന്റ് ബോക്സിൽ സിനിമയെ അനുകൂലിക്കുന്നവർ ചോദിക്കുന്നു.
Post Your Comments