Latest NewsKeralaCinemaNewsEntertainment

‘നിമിഷ എന്ന ഫാത്തിമ ഐഷ ആരാണ്? സോണിയ എന്ന ആയിഷ ആരാണ്? മെറിൻ ജേക്കബ് എന്ന മറിയം ആരാണ്?’: സന്ദീപ് വാര്യർ ചോദിക്കുന്നു

‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള മലയാളി പെണ്‍കുട്ടികള്‍ ഇപ്പോഴും കാബൂളില്‍ ജയിലില്‍ കഴിയുകയാണെന്നും, അവരെ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഇതുവരെ സമ്മതിച്ചിട്ടില്ലെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു സിനിമയുടെ ട്രെയിലർ കാരണം, കേരളം രാജ്യത്തിന് മുന്നിൽ തലകുനിച്ച് നിൽക്കേണ്ട സാഹചര്യമല്ലേ ഇപ്പോഴുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഒരു ചിത്രത്തിന്റെ ട്രെയിലർ മാത്രം പുറത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിൽ, ആ സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് സംബന്ധിച്ച് എങ്ങനെയാണ് മുൻകൂട്ടി ഒരു ധാരണ ഉണ്ടാക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന നമ്മളൊക്കെ എന്തിനാണ് ഒരു സിനിമ റിലീസ് ആകുന്നതിന് മുൻപ് അസഹിഷ്ണുതയോട് കൂടി ഇങ്ങനെ പ്രതിഷേധിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:സംസ്ഥാനത്ത് ഇന്ന് 800 റോഡുകൾ നാടിന് സമർപ്പിക്കും, ഔദ്യോഗിക ഉദ്ഘാടനം തൃത്താലയിൽ

‘ഈ ചിത്രത്തിന്റെ ട്രെയിലറിൽ പറയുന്ന ഏത് കാര്യത്തിനാണ് ഇവിടെ പ്രശ്നം? എന്താണ് വസ്തുതാവിരുദ്ധമായി അവർ പറഞ്ഞിട്ടുള്ളത്. ട്രെയിലർ മാറ്റിവെയ്ക്ക്. കേരളത്തിൽ നിന്നും ഐ.എസ്.ഐ.എസിൽ ചേരാൻ പോയ മലയാളി പെൺകുട്ടികളെ കുറിച്ച് നമുക്കെല്ലാം അറിയാം. ഇത് ഒരു നിർബന്ധിത ബുദ്ധിയിൽ ഉണ്ടാക്കിയെടുത്ത തിരക്കഥ അല്ലല്ലോ? യഥാർത്ഥത്തിൽ ഇത്തരത്തിൽ മലയാളി പെൺകുട്ടികൾ കാബൂളിൽ കഴിയുകയാണല്ലോ? അവരെ തിരിച്ച് കൊണ്ടുവരാൻ നമ്മുടെ സർക്കാർ സമ്മതിച്ചിട്ടില്ല. ആരാണ് നിമിഷ ഫാത്തിമ എന്ന ഐഷ? സോണിയ സെബാസ്റ്റിൻ എന്ന ആയിഷ ആരാണ്? മെറിൻ ജേക്കബ് എന്ന മറിയം ആരാണ്? ഇങ്ങനെ അറിഞ്ഞും അറിയാതെയും നൂറുകണക്കിന് മലയാളി പെൺകുട്ടികൾ പോയി എന്ന് ഇന്ത്യയിലെ ഏജൻസികൾ പറഞ്ഞിട്ടുണ്ട്. ഐ.എസിൽ ചേരാൻ പോയ മലയാളി പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നതെങ്കിൽ, അങ്ങനെയുള്ള മലയാളി പെൺകുട്ടികൾ ഉണ്ട്’, സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.

ട്രെയിലർ വിവാദമാകുന്ന സാഹചര്യത്തിൽ നാല് ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് സന്ദീപ് വാര്യർ മുന്നോട്ട് വെയ്ക്കുന്നത്.

* മലയാളി പെൺകുട്ടികൾ ഐ.എസിൽ ചേർന്നിട്ടുണ്ടോ?
ഉണ്ട്.

* അവർ എന്തിൽ പ്രചോദിതരായായിട്ടാണ് ജോയിൻ ചെയ്തത്?
അവർ പ്രചോദിതരായത് ഇസ്‌ലാമിക തീവ്രവാദത്തിലാണ്.

* അവരെ കൊണ്ടുപോകാൻ ഇവിടെ ആളുകൾ ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു.

*ഐ.എസിൽ ചേരാൻ വേണ്ടി അവരെ മനഃപൂർവ്വം മാനിപ്പുലേറ്റ് ചെയ്തിട്ടുണ്ടോ?
ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button