Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് 800 റോഡുകൾ നാടിന് സമർപ്പിക്കും, ഔദ്യോഗിക ഉദ്ഘാടനം തൃത്താലയിൽ

ഏറ്റവും കൂടുതൽ റോഡുകൾ ഉദ്ഘാടനം ചെയ്യുന്നത് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിച്ച 800 റോഡുകൾ ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ റോഡുകളാണ് ഇന്ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താലയിലെ ഇട്ടോണം സെന്ററിലാണ് നടക്കുക. രാവിലെ 11 മണിക്ക് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

800 റോഡുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നതാണ്. 1,840 കിലോമീറ്ററുകളിലായി നിർമ്മിച്ച 800 റോഡുകളുടെ നിർമ്മാണ ചെലവ് 150 കോടി രൂപയാണ്. 140 നിയോജക മണ്ഡലങ്ങളിലെ 5,062 റോഡുകളിലായി 1,200 കിലോമീറ്റർ റോഡ് നിർമ്മാണത്തിന് ആയിരം കോടി രൂപ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഇവയിൽ 10,680 കിലോമീറ്ററുകളിലായി 4,659 റോഡുകളാണ് പൂർത്തിയാക്കിയത്. ഇതിൽ ഏറ്റവും കൂടുതൽ റോഡുകൾ ഉദ്ഘാടനം ചെയ്യുന്നത് മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. ഈ രണ്ട് ജില്ലകളിലും 140 റോഡുകളുടെ ഉദ്ഘാടനം നടക്കുന്നതാണ്.

Also Read: ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി ലഭിച്ച കുങ്കുമം നെറ്റിയില്‍ നിന്ന് മായ്ച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

shortlink

Related Articles

Post Your Comments

Related Articles


Back to top button