
ആലക്കോട്: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സ് മരിച്ചു. വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തെ നമ്പൂരിക്കൽ പി.ആർ. രമ്യയാണ്(36) മരിച്ചത്. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലെ നഴ്സാണ് രമ്യ.
കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് കരുവഞ്ചാലിൽ ബസിറങ്ങി വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു രമ്യ. ഇതിനിടെ കരുവഞ്ചാൽ ഭാഗത്തുനിന്ന് വായാട്ടുപറമ്പ് ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ‘ട്രെയിലറിൽ പറയുന്നത് പച്ചക്കള്ളം, ഇത് സംഘപരിവാർ പ്രൊപഗണ്ട, ലൗ ജിഹാദ് എന്നൊന്നില്ല’: മുഖ്യമന്ത്രി
തളിപ്പറമ്പ് റൂറൽ എസ്.പി ഓഫീസിലെ ജീവനക്കാരൻ ബിജുവാണ് ഭർത്താവ്. മക്കൾ: നിരുപം കൃഷ്ണ, നിഥി ലക്ഷ്മി. സഹോദരി: ലക്ഷ്മി (നെടിയേങ്ങ). പിതാവ്: വായാട്ടുപറമ്പിലെ രാജു. മാതാവ്: ശാന്ത.
മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് സംസ്കരിക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments