കോയമ്പത്തൂര്‍: ലോകസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതിമയ്യം (എംഎന്‍എം) അദ്ധ്യക്ഷനുമായ കമല്‍ ഹാസന് കോയമ്പത്തൂരില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചന. ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
Read Also: ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് തിരിച്ചടി! പ്ലാറ്റ്ഫോം ഫീസ് ഈടാക്കാനൊരുങ്ങി സ്വിഗ്ഗി
കോയമ്പത്തൂര്‍ ലോകസഭ മണ്ഡലത്തില്‍ ജനവിധി തേടുന്നതിന്റെ മുന്നോടിയായാണ് വെള്ളിയാഴ്ച ചിന്നിയംപാളയത്തെ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ കോയമ്പത്തൂര്‍, സേലം ജില്ലയിലെ മുഖ്യ ഭാരവാഹികളുടെ യോഗം വിളിച്ചുകൂട്ടിയതെന്നാണ് വിവരം. ജനാധിപത്യം അപകടത്തിലാണെന്ന് കമല്‍ ഹാസന് യോഗത്തില്‍ പറഞ്ഞു.
അതേസമയം. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments