കുട്ടനാട്: കിടപ്പുരോഗിയായ 67-കാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ അയല്‍ക്കാരി അറസ്റ്റിൽ. കുറ്റിച്ചിറ വീട്ടില്‍ മേഴ്സിയെ(58)യാണ് അറസ്റ്റ് ചെയ്തത്. പുളിങ്കുന്ന് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണിഗോപി(67)യാണ് ആക്രമണത്തിന് ഇരയായത്.
Read Also : 90% താരങ്ങളും ഫെഡറേഷനൊപ്പം, പരാതിക്കാര്‍ കോണ്‍ഗ്രസ് നേതാവ് രക്ഷാധികാരിയായുളള അഖാഡയിലുള്ളവര്‍- ബ്രിജ് ഭൂഷണ്‍
വെള്ളിയാഴ്ച വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം. മറ്റാരുമില്ലാതിരുന്ന സമയത്ത് കിടപ്പുരോഗിയായ അമ്മിണിയുടെ വീട്ടിലെത്തിയ മേഴ്സി ആഭരണങ്ങള്‍ കവരുകയായിരുന്നു. വയോധിക തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങളുമായി കടക്കുകയായിരുന്നുന്നെന്ന് പുളിങ്കുന്ന് പൊലീസ് പറഞ്ഞു. ഇവരുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളുണ്ടെന്ന് മകന്‍ മനോജ് പറഞ്ഞു.
അയല്‍വാസികളാണ് അമ്മിണി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന്, ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Post Your Comments