ബംഗളൂരു: ഇന്ത്യക്കാരുടെ വികാരമാണ് മൻ കി ബാത്തെന്ന് കർണാടക മുഖ്യമന്ത്രി ബെസവരാജ് ബൊമ്മൈ. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാനുള്ള വേദി കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വീടുകളിലും മൻ കി ബാത്ത് മുഴങ്ങുന്നത് രാജ്യത്തിന്റെ ആവിഷ്‌കാരമാണെന്നും അദ്ദേഹം അറിയിച്ചു.
മൻ കി ബാത്തിലൂടെ ഗ്രാമങ്ങളിൽ ചെറിയ തൊഴിൽ ചെയ്യുന്ന ആളുകളെ ഉയർത്തികൊണ്ട് വരുകയും സ്വയം തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ആശയങ്ങൾ കൈമാറാൻ ഒരുവേദി കണ്ടെത്തുകയാണെങ്കിൽ അത് രാജ്യത്തിന് മൊത്തത്തിൽ പ്രചോദനമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൻ കി ബാത്തിലൂടെ ഇത്തരമൊരു വേദിയാണ് തുറന്നിരിക്കുന്നത്. പ്രധാനമന്ത്രി മികച്ച നേതാവാണ്. ഈ പരിപാടിയുടെ 100-ാം എപ്പിസോഡ് നടത്തിയതിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments