KeralaLatest NewsNews

തനിയെ ലോറിയില്‍നിന്ന് ഇറങ്ങി അരിക്കൊമ്പന്‍, വലത് കാല്‍ വെച്ച് ഇനി തന്റെ പുതിയ തട്ടകത്തിലേയ്ക്ക്

കൊമ്പന്‍ ഉള്‍ക്കാട്ടിലേയ്ക്ക് കയറിപ്പോയതായി ദൗത്യസംഘം

പെരിയാര്‍: പെരിയാര്‍ കടുവ സങ്കേതത്തില്‍ അരിക്കൊമ്പനെ തുറന്നുവിട്ടതോടെ ദിവസങ്ങള്‍ പിന്നിട്ട ദൗത്യത്തിനും വിവാദങ്ങള്‍ക്കും അവസാനമായി. ഇതോടെ അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ വിജയമായി. പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അരിക്കൊമ്പനെ കാട്ടിലേയ്ക്ക് തുറന്നുവിട്ടത്. നിലവില്‍ അരിക്കൊമ്പന് ആരോഗ്യപ്രശനങ്ങള്‍ ഒന്നുമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

Read Also: ‘ശ്രീനാഥ്‌ ഭാസി ഇരയാണ്, മനഃപൂർവ്വം ഒരാളെ കൂതറയാക്കരുത്’: ശ്രീനാഥ് ഭാസിയെ വെച്ച് തന്നെ സിനിമ ചെയ്യുമെന്ന് സംവിധായകൻ

അരിക്കൊമ്പന്‍ ഒന്നര കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് കയറിപ്പോയെന്നും റേഡിയോ കോളറിലെ ആദ്യ സിഗ്‌നലുകളില്‍ നിന്നും ഇക്കാര്യം വ്യക്തമായെന്നും പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് പറഞ്ഞു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. കുങ്കിയാനകളുടെ സഹായമില്ലാതെയാണ് ആനയെ തിരികെ ഇറക്കിയതെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ല. പ്രവേശന കാവടത്തില്‍ നിന്നും 17.5 കിലോമീറ്റര്‍ അകലെയാണ് കൊമ്പനെ തുറന്നു വിട്ടത്. മഴയായതിനാല്‍ റോഡ് മോശം ആയിരുന്നു. അതുകൊണ്ടാണ് ദൗത്യത്തിന് കൂടുതല്‍ സമയമെടുത്തത്. ഒപ്പം കാട്ടില്‍ ഇറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും കൂടുതല്‍ സമയം ആവശ്യമായി വന്നു.

പെരിയാര്‍ കടുവ സങ്കേതത്തിലേയ്ക്കുള്ള യാത്രയില്‍ അരിക്കൊമ്പന്‍ സഞ്ചരിച്ചിരുന്ന ലോറി പലയിടത്തും റോഡില്‍ നിന്നും തെന്നി മാറി. ജെസിബിയുടെ സഹായത്തോടെയാണ് പലസ്ഥലത്തും ലോറി തിരികെ റോഡില്‍ കയറ്റിയത്. യാത്രയില്‍ കൊമ്പന്റെ മയക്കം വിട്ടു തുടങ്ങിയിരുന്നു. സ്ഥലത്ത് എത്തിയപ്പോള്‍ കയറുകളും പുറകു ഭാഗത്തെ തടികളും അഴിച്ചു മാറ്റിയ ശേഷം ഒരു ആന്റി ഡോസ് കൊടുക്കുകയും ചെയ്തിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് അരിക്കൊമ്പന്‍ തനിയെ ലോറിയില്‍ നിന്നും ഇറങ്ങിയത്. ആകാശത്തേക്ക് വെടിവെച്ച് ഉള്‍വനത്തിലേക്ക് കയറ്റിവിട്ടുവെന്നും ദൗത്യ സംഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button