News

കോണ്‍ഗ്രസ് 91 തവണ തനിക്ക് നേരെ അസഭ്യ വാക്കുകള്‍ പ്രയോഗിച്ചു: പ്രധാനമന്ത്രി നരേന്ദ്ര മോദി

കോണ്‍ഗ്രസ് തന്നെ അധിക്ഷേപിക്കാന്‍ വാക്കുകള്‍ക്കായി ഓടി നടക്കുന്ന കോണ്‍ഗ്രസിന് വേറെ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാം

ബെംഗളൂരു: കോണ്‍ഗ്രസ് തനിക്ക് നേരെ അസഭ്യ വാക്കുകള്‍ പ്രയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 91 തവണയാണ് കോണ്‍ഗ്രസ് തന്നെ അധിക്ഷേപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സവര്‍ക്കറേയും അംബേദ്കറെ പോലും കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്നും മോദി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഈ അസഭ്യങ്ങളോട് ജനങ്ങള്‍ വോട്ടിന്റെ ഭാഷയില്‍ മറുപടി നല്‍കുമെന്നും സംസ്ഥാനത്ത് താമര വിരിയുമെന്നും മോദി പറഞ്ഞു.

Read Also: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സിന് ദാരുണാന്ത്യം

ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ‘ഇപ്പോള്‍ ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് എന്നെ അസഭ്യ വാക്കുകള്‍ വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരോ ഈ വാക്കുകളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്. എന്നിട്ടത് എനിക്ക് തന്നു. ഇതുവരെ എന്നെ 91 തവണ വിവിധ അസഭ്യവാക്കുകള്‍ വിളിച്ചുകഴിഞ്ഞു. എന്നെ അധിക്ഷേപിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് ഈ അസഭ്യവാക്കുകളുടെ ഡിക്ഷണറിയില്‍ മുങ്ങിത്തപ്പുന്ന നേരത്ത് നല്ല ഭരണത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉത്സാഹം വര്‍ധിപ്പിക്കാനും ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് കോണ്‍ഗ്രസിന് ഈ ദുര്‍ഗതി വരില്ലായിരുന്നു’- നരേന്ദ്ര മോദി പറഞ്ഞു.

ഇതാദ്യമായല്ല കോണ്‍ഗ്രസ് തന്നെ ആക്രമിക്കുന്നതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന ക്യാമ്പെയിന്‍ കോണ്‍ഗ്രസ് നടത്തിയിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. ‘ആദ്യം എന്നെ കള്ളനെന്ന് വിളിച്ചു, പിന്നെ ഒബിസി വിഭാഗം കള്ളന്മാരാണെന്ന് പറഞ്ഞു, ഇപ്പോള്‍ കര്‍ണാടകയില്‍ എന്റെ ലിംഗായത് സഹോദരീ-സഹോദരന്മാരെ കള്ളനെന്ന് വിളിച്ചു’ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button