Latest NewsNewsIndia

ക്ഷേത്രത്തില്‍ നിന്നും പ്രസാദമായി ലഭിച്ച കുങ്കുമം നെറ്റിയില്‍ നിന്ന് മായ്ച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് എതിരെ വിമര്‍ശനം ഉയരുന്നു. ക്ഷേത്രത്തില്‍ നിന്നും ലഭിച്ച് കുങ്കുമം ഖാര്‍ഗെ മായ്ച്ച് കളഞ്ഞ സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഖാര്‍ഗെയുടെ ഒപ്പമുള്ള ആള്‍ അദ്ദേഹത്തിന്റെ നെറ്റിയിലെ കുങ്കുമം മായ്ക്കുന്നത് കാണാന്‍ സാധിക്കുന്നത്. ഒരാള്‍ ഖാര്‍ഗെയുടെ നെറ്റിയില്‍ നിന്ന് കുങ്കുമം മായ്കുന്നത് കാണാം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു കഴിഞ്ഞു.

Read Also: ജലജീവൻ മിഷൻ പദ്ധതി പാതിവഴിയിൽ, സമയപരിധി ഉയർത്തണമെന്ന ആവശ്യവുമായി കേരളം

തിരഞ്ഞടുപ്പുകള്‍ അടുക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേയ്ക്ക് കോണ്‍ഗ്രസ് പോകുന്നത് നാം കാണാറുണ്ട്. അതിലൊന്നാണ് ഇത്തരത്തിലുള്ള നാടകമെന്ന് വിമര്‍ശകര്‍ പറയുന്നു. മുന്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഇതേ തുടര്‍ന്ന് നിരവധി തവണ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ക്ഷേത്രം സന്ദര്‍ശിച്ച് പൂജ നടത്തിയാലും സനാതന ധര്‍മ്മത്തോടും ഹിന്ദുക്കളോടും ഉള്ള വിദ്വേഷം മറച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button