തൊടുപുഴ: കുടുംബ കലഹത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ മണക്കാട് കുന്നത്തൂപാറയിൽ പോടൂർ മോഹനന്റെ മകൻ അമലിനെ (20) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : ബൈജൂസിനെതിരെ ഇ.ഡി അന്വേഷണം; ഓഫീസിലും വീട്ടിലും പരിശോധന, ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തു
ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളുമായി വഴക്കിട്ട ശേഷം തലേ ദിവസം വൈകുന്നേരം മുതൽ അമലിനെ കാണാതായിരുന്നു. നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments