ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വിറ്റാമിനുകളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം കൂടാതെ നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് സഹായിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്.
വിറ്റാമിന്‍ ഡി പല രോഗങ്ങള്‍ക്കും പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇന്നത്തെ പോഷകാഹാരത്തിലും ആരോഗ്യ ലോകത്തിലും ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ് വിറ്റാമിന്‍ ഡിയുടെ കുറവ്.
അനാരോഗ്യകരമായ ജീവിതശൈലിയുടെയും ഭക്ഷണ ശീലങ്ങളുടെയും ഫലമായി ഇന്ന് വലിയൊരു ശതമാനം ആളുകളും വിറ്റാമിന്‍ ഡിയുടെ കുറവ് അനുഭവിക്കുന്നു. തല്‍ഫലമായി, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് വളരെ കുറവായാല്‍ എല്ലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം മൂന്ന് പാനീങ്ങള്‍…
ഓറഞ്ച് ജ്യൂസ്…
ഓറഞ്ച് ജ്യൂസില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ധാരാളം പോഷകങ്ങളുണ്ട്. വിറ്റാമിന്‍ ഡി അതിലൊന്നാണ്. എപ്പോഴും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഫ്രഷ് ഓറഞ്ച് ജ്യൂസ് കഴിക്കുക. ഓറഞ്ച് ജ്യൂസില്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ആരോഗ്യകരമായ ചര്‍മ്മത്തെ പിന്തുണയ്ക്കുകയും രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
പശുവിന്‍ പാല്‍…
വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടം എന്നതിന് പുറമേ, എല്ലുകളെ ശക്തിപ്പെടുത്തുന്ന കാല്‍സ്യവും പശുവിന്‍ പാലില്‍ കൂടുതലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയങ്ങളില്‍ ഒന്നാണ് പശുവിന്‍ പാല്‍. പശുവിന്‍ പാല്‍ സ്വാഭാവികമായും വിറ്റാമിന്‍ ഡി ഉള്‍പ്പെടെ വിവിധ പോഷകങ്ങളുടെ നല്ല ഉറവിടമാണ്.
മോര്…
തൈര്, മോര് എന്നിവ വിറ്റാമിന്‍ ഡിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ശരീരത്തിലെ വിറ്റാമിന്‍ കുറവ് ലസ്സി അല്ലെങ്കില്‍ മോര് കഴിക്കുന്നതിലൂടെ പരിഹരിക്കുന്നു. ചൂടുള്ള കാലാവസ്ഥയില്‍, തൈര് ശരീരത്തെ തണുപ്പിക്കുന്നു, ഇത് നിരവധി അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. കാല്‍സ്യം ആഗിരണം ചെയ്യുന്നതില്‍ ശരീരത്തെ സഹായിക്കുക എന്നതാണ് വിറ്റാമിന്‍ ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്ക്.
Post Your Comments