
കുമരകം: വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുവാര്‍പ്പ് കട്ടത്തറ ഹരിലാല്‍ (36), തിരുവാര്‍പ്പ് കട്ടത്തറ കുന്നപ്പള്ളി കെ.എ. അജേഷ് (31), തിരുവാര്‍പ്പ് മാധവശേരി പാലത്തിനു സമീപം കറുകൊടിച്ചിറ അനൂപ് ദാസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി
ഈ മാസം 16-നു രാത്രി ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവര്‍ മൂവരും ചേര്‍ന്ന് കുമ്മനം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും വീട്ടമ്മയുടെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഭര്‍ത്താവും യുവാക്കളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ വീട്ടില്‍ കയറി ആക്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഹരിലാലിന്റെ പേരിൽ കുമരകം സ്റ്റേഷനില്‍ രണ്ട് അടിപിടി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments