കോഴിക്കോട്: റോഡരികിലെ കച്ചവടത്തിനും നടപ്പാത കൈയേറി നടത്തുന്ന കച്ചവടങ്ങളും നിയന്ത്രിക്കാൻ പോലീസും കോഴിക്കോട് നഗരസഭയും സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നഗരപരിധിയിൽ വാഹനാപകടങ്ങൾ കാരണമുള്ള മരണം കൂടിയ സാഹചര്യത്തിലാണ് നടപടി.
Read Also: ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനാവട്ടെ: അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി
നഗരസഭാ സെക്രട്ടറിയും സിറ്റി പോലീസ് കമ്മീഷണറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് മെയ് 30 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടപ്പാത കൈയേറി വ്യാപാരം നടത്തിയത് മൂലമുള്ള ഗതാഗത തടസം കാരണമാണ് വാഹനാപകടങ്ങൾ കൂടുന്നതെന്നാണ് റിപ്പോർട്ട്.
Read Also: കഞ്ചാവും മാരകായുധങ്ങളും നാടൻ ബോംബുകളും: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പിടിയിൽ
Post Your Comments