Latest NewsKeralaNews

‘ഇങ്കിളീസ്‌ പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക, ഗൈരളി ഷൂട്ടഡ്‌ അക്കാഡമ്മി, ക്യൂബളം’: ചാനലിന് നേരെ പരിഹാസം

അക്ഷരഭ്യാസവും ബോധവും ഉള്ള ഒരുത്തനുമില്ലെഡേ ഇക്കൂട്ടത്തിൽ

ഇന്ന് മാധ്യമ പ്രവർത്തകർ എല്ലാവരും അരിക്കൊമ്പനെ തളയ്ക്കാൻ പോയിരിക്കുകയായിരുന്നു. അരിക്കൊമ്പൻ വരുന്നതും നടക്കുന്നതും വെടി ഏൽക്കുന്നതുമെല്ലാം ക്രിക്കറ്റും ഫുട്‌ബോളും കാണുന്ന ആഘോഷത്തോടെ അവതരിപ്പിക്കാൻ പല ചാനലുകളും മത്സരിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർ കാണിക്കുന്ന അബദ്ധങ്ങൾ പലപ്പോഴും ചാനലിനെ എയറിൽ ആകാറുണ്ട്. അത്തരത്തിൽ ഒരു അബദ്ധം പറ്റിയിരിക്കുകയാണ് കൈരളി ചാനലിന്.

read also: ചിന്നക്കനാൽ വിടുന്നു… അരിക്കൊമ്പൻ ഇനി പെരിയാറിലേക്ക്, കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റും

‘ജസ്റ്റ് ഷൂട്ടഡ്’ എന്ന പ്രയോഗമാണ് കൈരളി നടത്തിയത്. അതിനു നേരെ ട്രോളുകളും പരിഹാസങ്ങളും ഉയരുകയാണ്.

‘ഇങ്കിളീസ്‌ പോക്കൺ ഗ്ളാസുകൾക്ക് സമീപിക്കുക: ഗൈരളി ഷൂട്ടഡ്‌ അക്കാഡമ്മി, ക്യൂബളം’- എന്നാണു ശ്രീജിത്ത് പണിക്കരുടെ പരിഹാസം

‘അരികൊമ്പൻ കുടമാറ്റത്തിന് നിൽക്കുകയാണ്.. പൂരം നടക്കുകയാണ് എന്നൊക്കെ ഒരു മാപ്ര… ജസ്റ്റ് ഷൂട്ടഡ് എന്ന അടിപൊളി ഇംഗ്ളീഷുമായി മറ്റൊരു മാപ്ര..
അക്ഷരഭ്യാസവും, ബോധവും ഉള്ള ഒരുത്തനുമില്ലെഡേ ഇക്കൂട്ടത്തിൽ..’ എന്നാണു അഡ്വ. ശ്രീജിത്ത് പെരുമനയുടെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button