KeralaLatest NewsNews

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങൾ ശക്തമായി മുന്നോട്ടു പോകുന്ന ഒരു സംസ്ഥാനമാണ് കേരളമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മറൈൻ ഡ്രൈവിൽ നടക്കുന്ന സഹകരണ എക്‌സ്‌പോ വേദിയിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരവതരമായ രീതിയിലാണ് സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. മേള സംസ്ഥാന വ്യാപകമായി എല്ലാ മേഖലകളെയും തൊട്ടുണർത്തിയിട്ടുണ്ട്. കേരളത്തിൽ പിന്നോട്ട് പോകാനിടയുള്ള മേഖലകളെ കൂടി സഹകരണ രംഗത്തേക്ക് കൊണ്ടുവന്നു ശക്തിപ്പെടുത്തണമെന്നും കാലഘട്ടത്തിന് അനുസൃതമായി സഹകരണ മേഖല മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also: കേന്ദ്ര സർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ എല്ലാവരും കാണും, ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ: ഹരീഷ് പേരടി

മെയ് രണ്ടിന് ആരംഭിക്കുന്ന സംസ്ഥാന അദാലത്തുകൾ ആയിരക്കണക്കിന് ജനങ്ങളുടെ കാത്തിരിപ്പിന് പരിഹാരം കാണും. മന്ത്രിമാർ തന്നെ മുന്നിട്ടിറങ്ങി എല്ലായിടത്തും ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ പ്രത്യേകത. ഏറ്റവും പാവപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന നൽകുന്നുണ്ടെന്നും 64000 പേരുടെ അതിദാരിദ്ര്യം അവസാനിപ്പിക്കാൻ സർക്കാർ കർമ്മപദ്ധതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

കയർ, കൈത്തറി, മത്സ്യ മേഖലകളിൽ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. നൂതനമായ സംവിധാനങ്ങളുടെ സഹായത്തോടെ പരിഷ്‌കരിക്കണം. മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ മാറ്റത്തിന് വലിയ പ്രതീക്ഷ നൽകും. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തുന്ന സമയത്ത് മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക ആനുകൂല്യം നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വിദ്യാർത്ഥികളുടെ യൂണിഫോമിന് കൈത്തറിത്തുണികൾ നിർബന്ധമാക്കിയത് കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ മികച്ച തീരുമാനമാണെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സർക്കാർ വ്യവസായ സംരക്ഷണത്തിന് വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. കാലത്തിനനുസരിച്ചുള്ള വൈവിധ്യവത്ക്കരണം വ്യവസായത്തിൽ കൊണ്ടുവരണം. പൊതുമേഖലയും സഹകരണ മേഖലയും കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്‌നം കേരളത്തില്‍ നിന്ന് നാലു പേര്‍ വഴിതെറ്റി സിറിയയില്‍ പോയതല്ല, ആര്‍എസ്എസാണ്’: എംഎ ബേബി

shortlink

Related Articles

Post Your Comments

Related Articles


Back to top button