ആലപ്പുഴ: പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി പിടിയിൽ. നെടുമുടി തോട്ടുവാത്തല കാക്കരിയിൽ വീട്ടിൽ, ലിജോ എന്ന മെൽവിൻ ജോസഫ് (34) ആണ് 11 വർഷത്തിന് ശേഷം പിടിയിലായത്.
2012ലാണ് കേസിന് ആസ്പദമായ സംഭവം. ജാമ്യം ലഭിച്ചെങ്കിലും കോടതി പല തവണ ആവിശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് 2012ലാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നെടുമുടി ഭാഗത്തു വെച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
എസ്എച്ച്ഒ ശ്യാകുമാർ, എസ്ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
Post Your Comments