പത്തനംതിട്ട : ഏഴു വയസുളള മകളോട് ലൈംഗികാതിക്രമം കാട്ടിയ പത്തനംതിട്ട പ്രക്കാനം സ്വദേശിയായ പിതാവിനെ 66 വര്‍ഷം കഠിന തടവും 1.60 ലക്ഷം പിഴയും പിഴയൊടുക്കാതിരുന്നാല്‍ മൂന്ന് വര്‍ഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജ് ജയകുമാര്‍ ജോണാണ് വിധിപ്രസ്താപം നടത്തിയത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75-ാം വകുപ്പുപ്രകാരവുമാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജ് ജയകുമാർ ജോണാണ് വിധിപ്രസ്താപം നടത്തിയത്.
2021 ലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ഏഴു വയസ്സുകാരിയായ സ്വന്തം മകളെ ഇയാൾ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഭാര്യയും മറ്റുള്ളവരും ഉറങ്ങിക്കഴിയുമ്പോൾ ഇയാൾ ഉറങ്ങിക്കിടക്കുന്ന മകളെയും എടുത്തു കൊണ്ട് അടുക്കളയിലേക്ക് പോകും. അടുക്കളയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയക്കുമെന്നും പ്രതിക്കെതിരെയുള്ള പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഇയാളുടെ ക്രൂരതകൾ സഹിക്കാൻ കഴിയാതായതോടെ പെൺകുട്ടി തന്നെയാണ് ഇക്കാര്യം തൻ്റെ മാതാവിനോട് പറഞ്ഞത്. സംഭവം യാഥാർത്ഥ്യമാണെന്ന് മനസ്സിലായ പെൺകുട്ടിയുടെ അമ്മ വിവരങ്ങൾ മകൾ പഠിക്കുന്ന സ്കൂളിലെ അധ്യാപകരെ അറിയിക്കുകയായിരുന്നു. അധ്യാപകർ കുട്ടിയോട് ചോദിച്ചു ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് അധ്യാപകർ തന്നെ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇലവുംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയും മാതാവും പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ട് പൊലീസ് കുറ്റപത്രം തയ്യാറാക്കുകയായിരുന്നു. ഇൻസ്‌പെക്ടർമാരായ എം.രാജേഷ്, അയൂബ് ഖാൻ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇതിനിടെ കുട്ടിയെ സ്വാധീനിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങളും പ്രതി നടത്തിയിരുന്നതായി പറയുന്നു. കേസിന്റെ വിസ്താരവേളയിൽ പെൺകുട്ടിയുടെ മാതാവ് കൂറുമാറി. എന്നാൽ കുട്ടി പരാതിയിൽ ഉറച്ചു നിൽക്കുകയും അധ്യാപകർ സഹായവുമായി കൂടെ നിൽക്കുകയും ചെയ്തുതോടെ അനിവാര്യമായ ശിക്ഷ പ്രതിയെ തേടിയെത്തുകയായിരുന്നു.
പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്‌സൺ മാത്യൂസാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. അതേസമയം വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പ്രത്യേക പരാമർശം വിധി ന്യായത്തിലുണ്ട്. അതുകൊണ്ടുതന്നെ പ്രതി 25 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments