ThiruvananthapuramNattuvarthaLatest NewsKeralaNews

എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ലം​കോ​ട് വ​ഞ്ചി​യൂ​ർ വൈ​ദ്യ​ശാ​ല​മു​ക്കി​ൽ ച​രു​വി​ള വീ​ട്ടി​ൽ സു​ധീ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ലം​കോ​ട് വ​ഞ്ചി​യൂ​ർ വൈ​ദ്യ​ശാ​ല​മു​ക്കി​ൽ ച​രു​വി​ള വീ​ട്ടി​ൽ സു​ധീ​റി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ശി​ൽ​പ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിലാണ് സുധീർ പിടിയിലായത്. 2.46 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ന​ഗ​രൂ​ർ പൊ​ലീ​സ് ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്.

Read Also : അവരുടെ ആവാസവ്യവസ്ഥ നമ്മൾ കൈക്കലാക്കുമ്പോൾ അവരെന്ത് ചെയ്യും? അരികൊമ്പനെ പിടിക്കുന്നത് ‘കരടിദൗത്യം’ പോലെയാവരുത്- ജസ്‌ല

ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ജ​യ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാനു​സ​ര​ണം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡി.​എ.​എ​ൻ.​എ​സ്.​എ.​എ​ഫ്​ ടീ​മും ആ​റ്റി​ങ്ങ​ൽ എ​സ്.​എ​ച്ച്.​ഒ ത​ൻ​സീം അ​ബ്​​ദു​ൽ സ​മ​ദ്, ന​ഗ​രൂ​ർ എ​സ്.​എ​ച്ച്.​ഒ അ​മൃ​ത് സി​ങ്​ നാ​യ​കം, എ​സ്.​ഐ​മാ​രാ​യ സ​ജു, അ​ബ്ദു​ൽ ഹ​ക്കിം, എ​സ്.​സി.​പി.​ഒ ജി​ജു, സി.​പി.​ഒ​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, അ​സ​ർ, റോ​ഷ്, എ​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button