Latest NewsNewsIndia

ഫിലിം ഫെയർ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ല: ഒരു അവാർഡും സ്വീകരിക്കില്ലെന്ന് വിവേക് അഗ്നിഹോത്രി

മുംബൈ: ഫിലിം ഫെയർ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ചലച്ചിത്ര സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു അവാർഡും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ ചിത്രത്തിന് മികച്ച സംവിധായകനുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.

Read Also: ‘ഇതൊരു സംഘപരിവാർ സിനിമ, കലാപത്തിനുള്ള ശ്രമം’: സിനിമ പരാജയപ്പെടുത്തണമെന്ന് സജി ചെറിയാൻ

ഫിലിം ഫെയർ അവാർഡിന്റെ 68-ാമത് എഡിഷനിലെ മികച്ച സംവിധായകരുടെ നോമിനേഷൻ പട്ടിക സംബന്ധിച്ച് ഫിലിംഫെയർ പുറത്തുവിട്ട പോസ്റ്ററിൽ സംവിധായകർക്ക് പകരം നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമകളിലെ പ്രധാന അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് വിവേക് അഗ്നിഹോത്രി പ്രകോപിതനാകാൻ കാരണം. സഞ്ജയ് ലീല ബൻസാലി, അനീസ് ബസ്മി, അയൻ മുഖർജി, സൂരജ് ബർജാത്യ, ഹർഷവർദ്ധൻ കുൽക്കർണി എന്നിവർക്കൊപ്പമാണ് വിവേക് അഗ്നിഹോത്രിയ്ക്ക് മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചത്. അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ അവാർഡുകൾ അതിനാൽ തന്നെ ഈ നോമിനേഷൻ വിനയപൂർവ്വം നിരസിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Read Also: മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി, ദൗത്യ മേഖലയിൽ എത്തിക്കാനൊരുങ്ങി വനംവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button