വിവാദമായ ‘ദി കേരളാ സ്‌റ്റോറി എന്ന സിനിമക്കെതിരെ വിമർശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. മതേതര കേരളം ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ഗൂഡാലോചനയാണ് നടക്കുന്നത്. സിനിമയ്ക്കെതിരെ നിയമനടപടിക്കുള്ള സാദ്ധ്യതകള്‍ പരിശോധിക്കമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സൗഹാര്‍ദ്ദപരമായ സാമൂഹ്യാന്തരീക്ഷത്തെ തകര്‍ക്കാന്‍ സംഘപരിവാറിന്റെ സഹായത്തോടെ എടുത്ത സിനിമയാണിതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ 32000 വനിതകളെ ഐ എസ് ഐ എസില്‍ റിക്രൂട്ട് ചെയ്‌തെന്നാണ് ബംഗാളിയിലുള്ള സിനിമയായ കേരള സ്റ്റോറിയില്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിലേ പോലെ കേരളത്തെയും കലാപ കലുഷിതമാക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ നടക്കുന്നെതെന്ന് മന്ത്രി പറഞ്ഞു. നിയമത്തിന്റെ അടിസ്ഥാനത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാലും ബഹിഷ്‌കരിച്ച് പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ ട്രെയിലർ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐയും രംഗത്ത് വന്നിരുന്നു. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നതെന്നും, അതിന്റെ ഉദാഹരണമാണ് ദി കേരള സ്റ്റോറിയെന്ന സിനിമയെന്നും ഡി.വൈ.എഫ്.ഐ ആരോപിക്കുന്നു. ഈ സിനിമയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Post Your Comments